KeralaLatest NewsNews

നിയമസഭ കയ്യാങ്കളി കേസ് : ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധവുമായി യുവമോർച്ച

പാലക്കാട്‌ നഗരത്തിലാണ് യുവമോർച്ച പ്രതിഷേധം സംഘടിപ്പിച്ചത്

പാലക്കാട്‌ : നിയമസഭ കയ്യാങ്കളി കേസിൽ വിചാരണ നേരിടണമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധവുമായി യുവമോർച്ച. പാലക്കാട്‌ നഗരത്തിലാണ് യുവമോർച്ച പ്രതിഷേധം സംഘടിപ്പിച്ചത്. മന്ത്രി ശിവൻകുട്ടിയുടെ കോലം കത്തിച്ചായിരുന്നു പ്രതിഷേധം.

യുവമോർച്ച ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ ഉദ്ഘാടനം ചെയ്തു. ജനാധിപത്യത്തിന്റെ ധാർമിക ബോധം ഉൾക്കൊണ്ട് മന്ത്രി ശിവൻകുട്ടി രാജിവെക്കണമെന്നും  ഇടതുപക്ഷ സർക്കാരിനേറ്റ കനത്ത പ്രഹരമാണ് സുപ്രീം കോടതി വിധി എന്നും പ്രശാന്ത് ശിവൻ പറഞ്ഞു.

Read Also  :  13 മാസത്തിനിടെ കോവിഡ് ബാധിച്ചത് മൂന്ന് തവണ: ആശങ്കപ്പെടുത്തുന്ന വെളിപ്പെടുത്തലുകളുമായി ഡോക്ടര്‍

ജില്ല സെക്രട്ടറി നവീൻ വടക്കന്തറ, എം മനോജ്‌, R. ദിനേശ്, S വിഷ്ണുപ്രസാദ്, R.ഗോകുൽ, S.ശരവണൻ എന്നിവരും പ്രതിഷേധത്തിൽ പങ്കെടുത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button