ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ രണ്ട് ചൈനീസ് പൗരന്മാര്‍ക്ക് നേരെ ആക്രമണം. ബൈക്കിലെത്തിയ അജ്ഞാതരാണ് ഇവർക്ക് നേരെ വെടിയുതിര്‍ത്തത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെയും കറാച്ചിയിലെ സിവില്‍ ആശുപത്രിയിലേക്ക് മാറ്റി.
ബുധനാഴ്ചയാണ് സംഭവം. ചൈനീസ് എന്‍ജിനീയര്‍മാര്‍ക്ക് നേരെ ഐഇഡി ആക്രമണം നടന്ന് രണ്ടാഴ്ച പിന്നിടുമ്പോഴാണ് അടുത്ത ആക്രമണം. എന്നാൽ ഒറ്റപ്പെട്ട സംഭവമെന്നാണ് ചൈനീസ് വിദേശകാര്യ വക്താവ് ഷാവോ ലിജിയാന്‍ പ്രതികരിച്ചത്.
read also: ഒറ്റപ്പെട്ട സംഭവങ്ങള്‍ കാരണം സഹകരണ പ്രസ്ഥാനത്തെ തള്ളിപ്പറയരുതെന്ന് ധനമന്ത്രി
പാകിസ്ഥാനിലുള്ള ചൈനീസ് പൗരന്മാര്‍ക്ക് സംരക്ഷണം നല്‍കുന്ന കാര്യത്തില്‍ പാകിസ്ഥാനെ വിശ്വാസമുണ്ട്. ചൈനീസ് പൗരന്മാരുടെ സ്വത്തുവകകള്‍ സംരക്ഷിക്കുന്ന കാര്യത്തിലും പാകിസ്ഥാനെ അവിശ്വസിക്കേണ്ടതില്ല എന്നും അദ്ദേഹം പറയുന്നു.
Post Your Comments