ഡൽഹി: രാജ്യത്ത് ഭിക്ഷാടനം നിരോധിക്കാനാകില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. ഭിക്ഷാടനം ആരുടെയും വ്യക്തിപരമായ തെരഞ്ഞെടുപ്പ് അല്ലെന്നുംഇക്കാര്യത്തിൽ വരേണ്യവര്‍ഗ്ഗത്തിന്റെ കാഴ്ചപ്പാടുകളെ സ്വീകരിക്കാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.
ഭിക്ഷാടനം നിരോധിക്കണമെന്ന് പറയാനാകില്ലെന്നും ദാരിദ്ര്യമാണ് ഭിക്ഷാടനത്തിന് കാരണമെന്നും അത് ആരും ആഗ്രഹിച്ചിട്ട് ചെയ്യുന്നതല്ലെന്നും കോടതി കൂട്ടിച്ചേർത്തു. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് എം.ആര്‍. ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് ഭിക്ഷാടനം നിരോധിക്കാനാവില്ലെന്ന നിർണ്ണായക തീരുമാനം അറിയിച്ചത്.
പൊതു സ്ഥലങ്ങള്‍, ട്രാഫിക് സിഗ്നലുകള്‍ എന്നിവിടങ്ങളിലെ ഭിക്ഷാടനം കോവിഡ് വ്യാപനത്തിന് കാരണമാകുന്നുവെന്നും അതിനാല്‍ നിരോധിക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് സമര്‍പ്പിച്ച പൊതു താത്പര്യ ഹരജി പരിഗണിക്കവെയാണ് കോടതി ഇക്കര്യം വിശദമാക്കിയത്.
Post Your Comments