തിരുവനന്തപുരം: ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ സഹകരണ പ്രസ്ഥാനത്തെ തള്ളിപ്പറയുന്ന രീതി ശരിയല്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. തെറ്റ് ചെയ്തവരെ ഒരു കാരണവശാലും സംരക്ഷിക്കില്ലെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് അദ്ദേഹം പറഞ്ഞു. ധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്ക് മറുപടി നല്‍കവെ പ്രതിപക്ഷാംഗങ്ങളുടെ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ധനമന്ത്രിയുടെ പ്രതികരണം.
2 ലക്ഷം കോടിയോളം നിക്ഷേപമുള്ള സഹകരണ പ്രസ്ഥാനങ്ങളെ ലക്ഷ്യമിട്ട് ചില കഴുകന്‍മാര്‍ വട്ടം ചുറ്റുന്നുണ്ടെന്ന് ബാലഗോപാല്‍ പറഞ്ഞു. ഇത്തരം ആളുകള്‍ക്ക് സഹായകമായ നടപടികള്‍ ഉണ്ടാകാന്‍ പാടില്ലെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോവിഡ് പ്രതിസന്ധി സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതിയെ സാരമായി ബാധിച്ചെന്നും ജി.എസ്.ടി കളക്ഷനില്‍ വലിയ കുറവുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോവിഡ് കാലത്ത് ജനക്ഷേമത്തിന് സര്‍ക്കാര്‍ കൂടുതല്‍ സഹായം നല്‍കുന്നുണ്ടെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി. പെന്‍ഷനും കിറ്റും ഉള്‍പ്പെടെ പ്രതിവര്‍ഷം ഒരാള്‍ക്ക് 24,360 രൂപ നിരക്കില്‍ 55 ലക്ഷം പേര്‍ക്കും പെന്‍ഷന്‍ ലഭിക്കാത്ത 35 ലക്ഷം പേര്‍ക്കും സര്‍ക്കാര്‍ സഹായം ലഭ്യമാക്കുന്നുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി.
Post Your Comments