ബീജിങ് : ചൈനയിലെ ഡുന്‍ഹുവാങ് നഗത്തില്‍ മണല്‍ക്കാറ്റ് വീശിയതിനെ തുടര്‍ന്ന് റോഡുകള്‍ അടച്ചു. 300 അടി വീതിയില്‍ വന്മതില് പോലെയാണ് മണല്‍ക്കാറ്റ് ദൃശ്യമായത്. കാഴ്ച മറഞ്ഞതിനെ തുടര്‍ന്നാണ് ഗതാഗതം നിര്‍ത്തിവെച്ചത്. 20 അടി അപ്പുറത്തുള്ള കാഴ്ച പോലും മറച്ചുകൊണ്ടായിരുന്നു മണല്‍ക്കാറ്റ് വീശിയത്.
മണല്‍ക്കാറ്റ് വീശിയത് നഗരത്തില്‍ ഗുരുതരമായ പ്രശ്നം സൃഷ്ടിച്ചെന്നാണ് റിപ്പോർട്ടുകൾ . ഗോബി മരുഭൂമിയില്‍ നിന്നാണ് മണല്‍ക്കാറ്റ് ഉത്ഭവിച്ച് നഗരത്തിലേക്ക് വീശിയടിച്ചത്. ഡ്രൈവിങ് ദുഷ്കരമായതോടെ ഗതാഗതം നിര്‍ത്തിവെച്ചെന്ന് പൊലീസ് അറിയിച്ചു. മണല്‍ക്കാറ്റ് അടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയകളിൽ വൈറൽ ആകുകയാണ്.
വീഡിയോ കാണാം :
Sandstorm today, #Dunhuang #沙尘暴 #敦煌 pic.twitter.com/XDpyhlW0PV
— Neil Schmid 史瀚文 (@DNeilSchmid) July 25, 2021
Post Your Comments