തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടാലും മന്ത്രി ശിവന്‍കുട്ടിയ്ക്ക് ഇനി രക്ഷയില്ലെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നിയമസഭാ കൈയാങ്കളി കേസില്‍ മന്ത്രി ശിവന്‍കുട്ടിക്കും സര്‍ക്കാരിനുമെതിരെ അദ്ദേഹം രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചത്.
കേസില്‍ സുപ്രീം കോടതി വിധി വന്നതോടെ ജനപ്രതിനിധി എന്ന സവിശേഷ അധികാരം ഉപയോഗിച്ച് വിചാരണയില്ലാതെ രക്ഷപെടാനാകില്ലെന്നാണ് സന്ദീപ് വാര്യര്‍ തന്റെ കുറിപ്പിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ശിക്ഷിക്കാതെ വിടാന്‍ സാദ്ധ്യതയില്ലാത്ത കേസായി ഇത് മാറി. മുഖ്യമന്ത്രി ഇടപെട്ടാലും രക്ഷയില്ലെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ സന്ദീപ് വാര്യര്‍ കുറിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം…
‘ നിയമസഭയില്‍ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ ജനപ്രതിനിധി എന്ന സവിശേഷ അധികാരം ഉപയോഗിച്ച് വിചാരണ നേരിടാതെ രക്ഷപ്പെടാനാവില്ല എന്ന് സുപ്രീം കോടതി വ്യക്തമായി ഉത്തരവിട്ടു കഴിഞ്ഞു. ശിവന്‍കുട്ടിയും സംഘവും നിയമസഭ തല്ലി തകര്‍ത്തോ എന്നതിന് ദൃശ്യങ്ങള്‍ തെളിവാണ് . അത് മാത്രമാണ് ഇനി വിചാരണക്കോടതിക്ക് പരിഗണിക്കാനുള്ള വിഷയം’ – സന്ദീപ് വാര്യര്‍ ചൂണ്ടിക്കാട്ടി.
‘ ശിക്ഷിക്കാതെ വിടാന്‍ ഒരു സാധ്യതയുമില്ലാത്ത കേസായി നിയമ സഭ തല്ലിതകര്‍ത്ത കേസ് മാറിയിരിക്കുന്നു. മുഖ്യമന്ത്രി ‘അനാവശ്യമായി’ ഇടപെട്ടാല്‍ പോലും ഇനി രക്ഷയില്ല’ , എന്ന് പറഞ്ഞാണ് അദ്ദേഹം തന്റെ പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.
Post Your Comments