COVID 19Latest NewsKeralaNews

പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷ ഫലം ഇന്നറിയാം : വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഫലം പ്രഖ്യാപിക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷ ഫലം ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിക്കും. ഓണ്‍ലൈൻ ക്ലാസുകള്‍ മാത്രമാണ് കഴിഞ്ഞ അധ്യയന വർഷം നടന്നത്. ജൂലൈ 15നാണ് പ്രായോഗിക പരീക്ഷകള്‍ അവസാനിച്ചത്. എസ്എസ്എൽസി പരീക്ഷ ഫലത്തെ പോലെ ഈ വർഷം പ്ലസ്ടുവിനും വിജയ ശതമാനം കൂടാനാണ് സാധ്യത.

Read Also : ഫൈസര്‍ വാക്‌സിനെ തകർക്കാൻ ഗൂഢാലോചന: സമൂഹമാധ്യമങ്ങളിലെ താരങ്ങളെ സ്വാധീനിച്ചതായി ബിബിസി, ലിസ്റ്റിൽ മലയാളി യൂട്യൂബറും 

ഇത്തവണ 4,46,471 വിദ്യാർത്ഥികളാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷ എഴുതിയത്
. ഇതിൽ 2,26,325 പേര്‍ ആണ്‍കുട്ടികളും 2,20,146 പേര്‍ പെണ്‍കുട്ടികളുമാണ്. കൊവിഡ് വ്യാപനത്തിനിടയിലാണ് എഴുത്ത് പരീക്ഷയും പ്രായോഗിക പരീക്ഷയും നടത്തുകയും മൂല്യനിർണയം പൂർത്തിയാക്കുകയും ചെയ്തത്.

ഔദ്യോഗിക ഫല പ്രഖ്യാപനത്തിന് ശേഷം www.keralaresults.nic.in, www.dhsekerala.gov.in,www.prd.kerala.gov.in, www.results.kite.kerala.gov.in എന്നീ സൈറ്റുകളിലും സഫലം എന്ന ആപ്പിലും ഫലം പ്രസിദ്ധീകരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button