കൊല്ലം : പത്തനാപുരത്ത് ‘പാര്‍വോ’ വൈറസ് രോഗ ബാധയേറ്റ് പൂച്ചകള്‍ ചത്തൊടുങ്ങുന്നു. ’ഫെലൈന്‍ പാന്‍ ലൂക്കോ പീനിയ’ എന്ന പകര്‍ച്ചാവ്യാധി രോഗമാണ് പൂച്ചകളില്‍ ബാധിക്കുന്നതെന്ന് വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു.
‘പാര്‍വോ’ എന്ന പേരിലാണ് നാട്ടുകാര്‍ക്കിടയില്‍ ഈ രോഗം അറിയപ്പെടുന്നത്. ആഹാരം കഴിക്കാതെ അവശനിലയില്‍ കാണപ്പെടുന്ന പൂച്ചകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ വിറയല്‍ ബാധിച്ച് ചാകുന്നതാണ് കണ്ടു വരുന്നത്.
പത്തനാപുരത്ത് കമുകുംചേരി, കിഴക്കേഭാഗം, നടുക്കുന്ന്, പിറവന്തൂര്‍, ശാസ്താംപടി തുടങ്ങിയ പ്രദേശ ഭാഗങ്ങളിലാണ് കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ മുപ്പതോളം വളര്‍ത്തുപൂച്ചകളും തെരുവുപൂച്ചകളും ചത്തൊടുങ്ങിയത്. ജില്ലയില്‍ കൊട്ടാരക്കര, കരുനാഗപ്പള്ളി മേഖലകളിലും സമാനമായി പൂച്ചകള്‍ രോഗം ബാധിച്ച് ചത്തതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
Post Your Comments