Latest NewsIndiaNews

മുട്ടിൽ മരംമുറി : അഴിമതിയുടെ എല്ലാ വിവരങ്ങളും കേന്ദ്ര വനംമന്ത്രിയെ ബോധിപ്പിച്ചിട്ടുണ്ടെന്ന് കെ സുരേന്ദ്രൻ

കെ സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ എന്നിവർ കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു പ്രതികരണം

ന്യൂഡൽഹി : മുട്ടിൽ മരംമുറി അഴിമതി കേസിൽ കേന്ദ്ര ഇടപെടൽ ഉണ്ടാകുമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് ഉറപ്പുനൽകിയതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മരംമുറി അഴിമതിയുടെ എല്ലാ വിവരങ്ങളും മന്ത്രിയെ ബോധിപ്പിച്ചിട്ടുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.

കെ സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ എന്നിവർ കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു പ്രതികരണം. കേരളത്തിലെ പിന്നാക്കവിഭാഗങ്ങൾക്ക് എതിരെയുള്ള അതിക്രമങ്ങൾ കേന്ദ്ര പട്ടികജാതി കമ്മീഷന്റെ ശ്രദ്ധയിൽപ്പെടുത്താൻ കമ്മീഷനുമായി കെ സുരേന്ദ്രൻ കൂടിക്കാഴ്ച നടത്തും. കുട്ടനാട് മേഖലയിലെ വെള്ളപ്പൊക്ക ഭീഷണിയും കർഷകർ നേരിടുന്ന പ്രതിസന്ധിയും മറികടക്കാൻ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറുമായി കുമ്മനം രാജശേഖരനും കൂടിക്കാഴ്ച നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button