ദില്ലി: ഒളിമ്പിക്സിൽ മുഖ്യ പരിശീലകന്റെ സേവനം നിരസിച്ച ടേബിൾ ടെന്നീസ് താരം മണിക ബത്രക്കെതിരെ നടപടി വന്നേക്കും. മണികയുടേത് ഗുരുതരമായ അച്ചടക്ക ലംഘനമെന്നാണ് ടേബിൾ ടെന്നീസ് ഫെഡറേഷന്റെ പ്രാഥമിക വിലയിരുത്തൽ.
സ്വന്തം പരിശീലകനെ ടോക്കിയോയിലേക്കുള്ള സംഘത്തിൽ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ചാണ് മണിക മുഖ്യപരിശീലകൻ സൗമ്യദീപ് റോയിയുടെ സേവനം അവഗണിച്ചത്. അർജുന അവാർഡ് ജേതാവ് കൂടിയായ റോയിയോടുള്ള ഈ സമീപനം അംഗീകരിക്കാനാവില്ലെന്ന് ഫെഡറേഷൻ പറയുന്നത്. നടപടി അടുത്ത മാസം ചേരുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിക്കും.
Read Also:- മുടികൊഴിച്ചില്‍ തടയാൻ!!
വനിതാ ടേബിൾ ടെന്നിസിൽ മൂന്നാം റൗണ്ട് മത്സരത്തിനിറങ്ങിയ മണിക ബത്ര പ്രീ ക്വാർട്ടർ കാണാതെ പുറത്തായിരുന്നു. ഓസ്ട്രിയയുടെ ലോക 17-ാം നമ്പർ താരം സോഫിയ പൊൾക്കനോവ നേരിട്ടുള്ള സെറ്റുകൾക്കാണ് ഇന്ത്യൻ താരത്തെ പരാജയപ്പെടുത്തിയത്. സ്കോർ 11-8, 11-2, 11-5, 11-7. ആദ്യ നാലു ഗെയിമുകളിൽ തന്നെ പൊൾക്കനോവ വിജയം നേടി.
Post Your Comments