Latest NewsNewsLife StyleFood & CookeryHealth & Fitness

അമിത ശരീരഭാരം കുറയ്ക്കാന്‍ ഈക്കാര്യങ്ങൾ ഒഴിവാക്കൂ

വിശക്കുമ്പോള്‍ നമ്മള്‍ പെട്ടെന്ന് എടുത്ത് കഴിക്കുന്ന ഒരു ഭക്ഷണമാണ് ബ്രെഡ്

വണ്ണം കുറയ്ക്കാൻ എന്തെല്ലാം കാര്യങ്ങളാണ് നാം ദിവസവും ചെയ്യുന്നത്? മുടങ്ങാതെ വ്യായാമം ചെയ്തും ഭക്ഷണം നിയന്ത്രിച്ചുമെല്ലാം ഇതിനായി കിണഞ്ഞു പരിശ്രമിക്കുന്നവരാണ് നമ്മളിൽ കൂടുതൽ പേരും. അനാരോഗ്യകരമായ ഡയറ്റ് പിന്തുടരുന്നവരും ഒട്ടും കുറവല്ല. എന്നാൽ ആരോഗ്യകരമായ രീതിയിൽ ശരീരഭാരം കുറയ്ക്കാൻ ഈക്കാര്യങ്ങൾ ശ്രദ്ധിക്കാം.

വിശക്കുമ്പോള്‍ നമ്മള്‍ പെട്ടെന്ന് എടുത്ത് കഴിക്കുന്ന ഒരു ഭക്ഷണമാണ് ബ്രെഡ്. ധാരാളം ആരോഗ്യ ഗുണങ്ങളുളള ഭക്ഷണം കൂടിയാണ് ബ്രെഡ്. പ്രഭാത ഭക്ഷണമായി പലരും ബ്രെഡ് കഴിക്കാറുണ്ട്. അതേസമയം, വൈറ്റ്‌ബ്രെഡ് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് എല്ലാവര്‍ക്കുമറിയാം. രാവിലെ ബ്രെഡ് കഴിക്കുന്നത് മലബന്ധം ഉണ്ടാക്കാനും ശരീരഭാരം കൂടാനും സാധ്യതയുണ്ട്.

Read Also :  ‘കെട്ടുതാലി പണയം വച്ചു അഡ്വാന്‍സ് നല്‍കിയവർ, ആത്മഹത്യ ചെയ്യണോ? സർക്കാരിനോട് വ്യാപാരികൾ ചോദിക്കുന്നു

പ്രോസസ്ഡ് മീറ്റില്‍ പൊണ്ണത്തടിക്ക് കാരണമാകുന്ന രാസവസ്തുക്കൾ അടങ്ങിയിട്ടുള്ളതിനാൽ സംസ്കരിച്ച ഇറച്ചി ഒഴിവാക്കുന്നതാണ് നല്ലത്.

തൈര് പ്രോട്ടീൻ ധാരാളമുള്ള ഭക്ഷണമാണെങ്കിലും അമിതമായി കഴിക്കുന്നത് ഒഴിവാക്കുന്നതാകും നല്ലത്. തൈരിലെ കൊഴുപ്പ് വയറ്റിൽ അടിഞ്ഞ് കൂടാനുള്ള സാധ്യത കൂടുതലാണ്.

Read Also :  ‘ സഭയിൽ വെച്ച് നടത്തുന്ന ഏതെങ്കിലും ക്രിമിനൽ പ്രവർത്തിക്ക് പ്രിവിലേജ് ഉണ്ടോ?: ഹരീഷ് വാസുദേവൻ

പഞ്ചസാരയുടെ അളവ് അധികമായ പഴച്ചാറുകൾ ഗുണത്തെക്കാൾ ദോഷമായിരിക്കും ചെയ്യുക. ശരീരഭാരം കുറയ്ക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ജ്യൂസ് കുടിക്കുന്നതിനു പകരം പഴങ്ങൾ ശീലമാക്കുന്നതാണ് അഭികാമ്യം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button