ദിസ്പുർ: സംഘർഷം നിലനിൽക്കുന്ന അതിർത്തി മേഖലയിൽനിന്ന് പോലീസിനെ പിൻവലിക്കാൻ അസം, മിസോറം സർക്കാരുകൾ തമ്മിൽ ധാരണ. മേഖലയിൽ കേന്ദ്ര അർധസൈനിക വിഭാഗത്തെ വിന്യസിക്കാനാണ് തീരുമാനം. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ മധ്യസ്ഥതയിൽ ബുധനാഴ്ച ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായതെന്നാണ് റിപ്പോർട്ടുകൾ.
രണ്ടു മണിക്കൂറോളം നേരം നടത്തിയ ചർച്ചയ്‌ക്കൊടുവിലാണ് തീരുമാനം ഉണ്ടായത്. സംഘർഷം നിലനിന്ന ദേശീയ പാത 306-ൽ അർദ്ധസൈനിക വിഭാഗത്തെ വിന്യസിക്കുമെന്നാണ് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ വ്യക്തമാക്കിയിരിക്കുന്നത്. അതിർത്തി പ്രശ്നം സൗഹാർദപരമായി പരിഹരിക്കാൻ ഉഭയകക്ഷി ചർച്ച തുടരാനും യോഗത്തിൽ തീരുമാനമായി.
സി.ആർ.പി.എഫിന്റെ അഞ്ച് കമ്പനി സൈനികരെയാണ് മേഖലയിൽ സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. രണ്ടു കമ്പനി ഉദ്യോഗസ്ഥരെ കൂടി ഇവർക്കൊപ്പം കൂടുതലായി വിന്യസിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
Read Also: എന്നെങ്കിലും കൊടിസുനിയുടെ ദേഹത്ത് ഇതുപോലെ കൈവെക്കാൻ കേരള പോലീസിന് ധൈര്യമുണ്ടാകുമോ? ശോഭ സുരേന്ദ്രൻ
Post Your Comments