കാബൂള്‍: അമേരിക്കൻ സൈന്യത്തിന്റെ പിന്മാറ്റത്തിന് പിന്നാലെ അഫ്ഗാനിൽ താലിബാൻ അധികാരം പിടിച്ചെടുക്കാനുള്ള ആക്രമണം തുടങ്ങിക്കഴിഞ്ഞു. ഇതിനെതിരെ ശക്തമായ പോരാട്ടമാണ് അഫ്ഗാൻ സൈന്യം നടത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന ഏറ്റുമുട്ടലില്‍ 262 താലിബാന്‍ തീവ്രവാദികളെ അഫ്ഗാനിസ്ഥാന്‍ സൈന്യം വധിച്ചതായി റിപ്പോർട്ട്.
read also: കൊവിഡ് അവസാനിച്ചിട്ടില്ല, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍
ഏകദേശം 176 താലിബാന്‍ തീവ്രവാദികള്‍ക്ക് പരിക്കേറ്റതായും അഫ്ഗാനിസ്ഥാന്‍ സര്‍ക്കാര്‍ അറിയിച്ചു. 21 ബോംബ് സ്‌ഫോടനങ്ങള്‍ നടന്നതായും അറിയിച്ചു. അഫ്ഗാനിസ്ഥാന്‍ സര്‍ക്കാരിന് മേല്‍ക്കൈയുള്ള കാബൂള്‍ ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് താലിബാൻ.
രാത്രി 10 മണി മുതല്‍ പുലര്‍ച്ചെ നാല് മണി വരെ ശക്തമായ കര്‍ഫ്യു ഏർപ്പെടുത്തിയിരിക്കുകയാണ് അഫ്ഗാൻ ഭരണകൂടം.
Post Your Comments