കൊല്‍ക്കത്ത: അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതൃനിരയിലേയ്ക്ക് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ ഉയര്‍ത്തി കാണിക്കാനുള്ള ശ്രമങ്ങളുമായി തൃണമൂല്‍ കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായി സമൂഹ മാധ്യമങ്ങളില്‍ പുതിയ ക്യാമ്പയിന് തൃണമൂല്‍ പ്രവര്‍ത്തകര്‍ തുടക്കം കുറിച്ചു. ‘ആപ് കി ബാര്‍ ദീദി സര്‍ക്കാര്‍’ എന്ന ഹാഷ്ടാഗിലുള്ള ക്യാമ്പയിനാണ് തൃണമൂല്‍ പ്രചരിപ്പിക്കുന്നത്.
ബിജെപിയുടെ ക്യാമ്പയിന്‍ തൃണമൂല്‍ കോപ്പിയടിച്ചെന്ന് ബംഗാളിലെ ബിജെപി നേതാവായ രാഹുല്‍ സിന്‍ഹ പ്രതികരിച്ചു. ‘ആപ് കി ബാര്‍ മോദി സര്‍ക്കാര്‍’ എന്ന 2014ലെ ബിജെപിയുടെ ക്യാമ്പയിന്‍ തൃണമൂല്‍ പേര് മാറ്റി അവതരിപ്പിച്ചെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് അടുക്കുമ്പോഴുള്ള പ്രതിപക്ഷ ഐക്യം തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ പൊളിയുമെന്നും രാഹുല്‍ സിന്‍ഹ പരിഹസിച്ചു.
അതേസമയം, നാല് ദിവസത്തെ സന്ദര്‍ശനത്തിനായി ഡല്‍ഹിയിലെത്തിയ മമത ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. വരും ദിവസങ്ങളില്‍ പ്രധാന പ്രതിപക്ഷ നേതാക്കളുമായി മമത കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. നിര്‍ണായകമായ നിയമസഭ തെരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെ പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിക്കുകയെന്ന ലക്ഷ്യമാണ് മമതയുടെ ഡല്‍ഹി സന്ദര്‍ശനത്തിന് പിന്നിലെന്നാണ് സൂചന.
Post Your Comments