കൊൽക്കത്ത: ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ വിജയത്തിന് ശേഷം ബംഗാളിൽ നടന്നത് ക്രൂരമായ വേട്ടയാടൽ. ഇതിന്റെ ബാക്കി പാത്രമായി അവശേഷിച്ചത് നിരപരാധികളായ ഒരുകൂട്ടം ജനതയ്ക്ക് വീടും മാനവും സ്വത്തും നഷ്ടമായ അനുഭവങ്ങളാണ്. ക്രൂരമായ കൂട്ട ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി വെളിപ്പെടുത്തുന്നത് ഞെട്ടിക്കുന്ന കാര്യങ്ങളാണ്. സ്വന്തം പിതാവിന്റെ മുന്നിൽ വെച്ചായിരുന്നു ഈ പെൺകുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായത്.
ബിജെപിക്ക് വേണ്ടി പ്രവർത്തിച്ചവരെ തെരഞ്ഞുപിടിച്ചായിരുന്നു ആക്രമണം നടത്തിയത്. ബിജെപി ഓഫീസുകൾക്ക് നേരെ കല്ലേറും തീവെപ്പും ഉണ്ടായി. പിന്നീട് ഇവരുടെ വീടുകളിലേക്ക് ഗുണ്ടകൾ ഇരച്ചെത്തുകയായിരുന്നു. ഹിന്ദു പെൺകുട്ടികളെ വേണം എന്നാണ് ബലാത്സംഗം ചെയ്ത അക്രമികൾ പറഞ്ഞതെന്ന് ഇരയായ പെൺകുട്ടി വെളിപ്പെടുത്തുന്നു. ഇതിൽ പലരും ബംഗ്ലാദേശികളായിരുന്നു എന്നും ഇവർ വെളിപ്പെടുത്തുന്നു. ‘ഇത്തരത്തിൽ കുടിയേറിയ മുസ്ലീം പുരുഷന്മാരുടെ ഒരു സംഘം വീടുകൾ കത്തിക്കുകയും ഹിന്ദുക്കളെ ഉപദ്രവിക്കുകയും തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്ക് വേണ്ടി പ്രവർത്തിച്ചവരെ ആക്രമിക്കുകയും ചെയ്തു,’ ഇരയായവർ വെളിപ്പെടുത്തുന്നു.
ഗ്രാമം കത്തിക്കുകയും സ്ത്രീകൾ കൂട്ടബലാത്സംഗത്തിന് ഇരയാകുകയും ചെയ്തപ്പോൾ പോലീസ് പോലും ഇടപെട്ടില്ലെന്ന് ഇരയായവർ പറയുന്നു. ഇതോടെ പലരും സ്ഥലം വിടാൻ തയാറെടുത്തു. ഇത്തരത്തിൽ നാടുവിടാനുള്ള തയാറെടുപ്പിന്റെ ഭാഗമായി മെയ് 2 ന് അവർ പണം സ്വരൂപിച്ച് റെഡിയായി നിൽക്കുന്ന സമയത്ത് ടിഎംസി പ്രവർത്തകരെത്തി. നിരവധി ടിഎംസി ഗുണ്ടകൾ വാതിലിൽ മുട്ടിയിരുന്നതായി പെൺകുട്ടി പറയുന്നു. 12 ഓളം ഗുണ്ടകൾ വീടിന് പുറത്ത് കാവൽ നിന്നു. ഇതിൽ ഒരു മാമുൻ ഷെയ്ക്കിന്റെ നേതൃത്വത്തിൽ 8 ,9 പേർ അവളുടെ വീടിനകത്ത് വന്നു.
അവർ വീടിനുള്ളിൽ വന്ന നിമിഷം, പെൺകുട്ടി എവിടെയാണെന്ന് പിതാവിനോട് ചോദിച്ചു. ‘തെരി ബേറ്റി കഹാ ഹേ ‘, എന്ന് ചോദിച്ചു. പിതാവ് ഇവരെ തള്ളി പുറത്താക്കാൻ നോക്കിയപ്പോൾ ഗുണ്ടകൾ പിതാവിനെ താഴെയിട്ടു ചവിട്ടി മർദ്ദിച്ചു. ഇതിനിടെ പെൺകുട്ടി അടുക്കളയിൽ ഒളിച്ചിരുന്നു. ഗുണ്ടകളിൽ ഒരാൾ പെൺകുട്ടിയെ കണ്ടുപിടിച്ച് അവളെ വലിച്ചിഴച്ചു കൊണ്ടുപോയി. ‘അവളെ വിടൂ’ എന്ന് പിതാവ് കെഞ്ചി പറഞ്ഞിട്ടും ഇവരിൽ ഒരാൾ പറഞ്ഞത് ‘ഞങ്ങൾക്ക് ഹിന്ദു പെൺകുട്ടികളെ വേണ’മെന്നായിരുന്നു, എന്ന് ഇരയായ പെൺകുട്ടിയുടെ പിതാവും ഞെട്ടലോടെ ഓർക്കുന്നു.
മകളെ ആക്രമിക്കാനൊരുങ്ങിയപ്പോൾ ഇതിനെ എതിർത്ത പിതാവിന് നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി അദ്ദേഹത്തെ ഒരു മൂലയിൽ ഇരുത്തി. ശേഷം പിതാവിന്റെ കണ്മുന്നിൽ വെച്ച് പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തു. പെൺകുട്ടിയുടെ ശരീരത്തിൽ ഒരു തരി വസ്ത്രങ്ങൾ പോലും ഇല്ലാതെ അവശ നിലയിലാക്കിയാണ് പ്രതികൾ വീട് വിട്ടു പോയത്. ഗുണ്ടകൾ പോയതും ഉടൻ തന്നെ ഒരു പുതപ്പെടുത്തു പിതാവ് പെൺകുട്ടിയെ മൂടുകയായിരുന്നു. പിന്നീട് പിതാവിന്റെ സുഹൃത്തിന്റെ സഹായത്തോടെയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചതും പോലീസ് സ്റ്റേഷനിൽ ചെന്ന് വിവരങ്ങൾ പറയുകയും ചെയ്തത്. നിരവധി പെൺകുട്ടികൾക്ക് സമാനമായ അനുഭവങ്ങൾ നടന്നിട്ടുണ്ടെന്നാണ് പെൺകുട്ടി പറയുന്നത്.
Post Your Comments