CinemaMollywoodLatest NewsKeralaNewsEntertainment

ഒന്നും പറയാനില്ല: വിവാഹമോചന വാർത്തയിൽ പ്രതികരിക്കാനില്ലെന്ന് മുകേഷ്

കൊച്ചി: വേർപിരിയുന്നുവെന്ന മേതിൽ ദേവികയുടെ പ്രതികരണത്തോട് ഒന്നും പറയാനില്ലെന്ന് എം എൽ എയും നടനുമായ മുകേഷ്. വാഹമോചന വാർത്തയിൽ പ്രതികരിക്കാനില്ലെന്ന് താരം വ്യക്തമാക്കി. മുകേഷുമായുള്ള വിവാഹമോചനത്തിന് നോട്ടീസ് നൽകിയെന്ന മേതിൽ ദേവികയുടെ വെളിപ്പെടുത്തലിൽ പ്രതികരിക്കാതെ മുകേഷ്. വിവാഹ മോചനം ആവശ്യപ്പെട്ടുകൊണ്ട് വക്കീൽ നോട്ടീസ് അയച്ചെങ്കിലും മുകേഷ് ഇതുസംബന്ധിച്ച് മറുപടിയൊന്നും നൽകിയില്ലെന്ന് ദേവിക വ്യക്തമാക്കിയിരുന്നു.

‘തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ അഭിഭാഷകനെ കണ്ടു. മുകേഷിന്‍റെ കുടുംബത്തോട് എനിക്ക് പ്രശ്നമില്ല. അദ്ദേഹം എന്നെ ഉപദ്രവിച്ചിട്ടില്ല. ഗാർഹിക പീഡനം ഉണ്ടായിട്ടില്ല. ഗാർഹിക പീഡനം നടന്നുവെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല. വക്കീൽ നോട്ടീസിൽ മുകേഷ് നിലപാട് വ്യക്തമാക്കിയിട്ടില്ല. രാഷ്ട്രീയത്തിലെ വിവാദങ്ങളെല്ലാം അദ്ദേഹം തന്നെ വരുത്തിവച്ചതാണ്. അത് തിരുത്താനൊന്നും അദ്ദേഹം തയാറല്ല. ജീവിതത്തില്‍ അദ്ദേഹം നല്ല ഭര്‍ത്താവായിരുന്നില്ല. കുടുംബജീവിതം നല്ല രീതിയില്‍ കൊണ്ടുപോകാനായില്ല. ബന്ധം ഉപേക്ഷിക്കുകയാണെങ്കിലും നല്ല സുഹൃത്തുക്കൾ ആയി തന്നെ തുടരും’, ദേവിക പറയുന്നു.

‘എറണാകുളത്ത അഭിഭാഷകന്‍ വഴിയാണ് നോട്ടീസ് അയച്ചത്. കല്ല്യാണം നടന്നതും അവിടെവച്ചാണ്. ഒന്നും വാങ്ങിയെടുക്കാനല്ല ഇത്. അങ്ങനെ ഒരു ഉദ്ദേശവുമില്ല. ഇനി നാളെ വേര്‍പിരിഞ്ഞാലും നല്ല സുഹൃത്തായി തുടരും’– അവര്‍ കൂട്ടിച്ചേര്‍ത്തു. 2013 ഒക്ടോബര്‍ 24നായിരുന്നു മുകേഷും ദേവികയും തമ്മിലുള്ള വിവാഹം. കേരള ലളിത കലാ അക്കാദമിയില്‍ ഒരുമിച്ചു പ്രവര്‍ത്തിച്ച പരിചയമാണ് വിവാഹത്തിലേക്ക് നയിച്ചത്. നടി സരിതയാണ് മുകേഷിന്റെ ആദ്യ ഭാര്യ. സരിതയും മുകേഷും 1987ലാണ് വിവാഹിതരായത്. 25 വർഷത്തെ ദാമ്പത്യത്തിനു ശേഷം 2011ല്‍ ആണ് സരിതയും മുകേഷും വേർപിരിഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button