MollywoodLatest NewsKeralaCinemaNewsEntertainment

ഒരുപാട് സ്ത്രീകള്‍ മുകേഷേട്ടനെ പ്രലോഭിപ്പിക്കുന്ന രീതിയിൽ മെസേജുകള്‍ അയക്കുന്നു: മീ ടൂവിൽ മുകേഷിനെ ചേർത്തുപിടിച്ച ദേവിക

കൊല്ലം: നടനും എം എൽ എയുമായ മുകേഷും ഭാര്യ മേതിൽ ദേവികയുമായുള്ള വിവാഹമോചന വാർത്തയാണ് സോഷ്യൽ മീഡിയകളിലെ ചൂടേറിയ ചർച്ച. മുകേഷിനെതിരെ വിവാഹമോചനത്തിനു വക്കീൽ നോട്ടീസ് നൽകിയെന്ന് ദേവിക സമ്മതിക്കുകയും ചെയ്തു. മുകേഷിനെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു ദേവിക ഉന്നയിച്ചത്. ‘ജീവിതത്തില്‍ അദ്ദേഹം നല്ല ഭര്‍ത്താവായിരുന്നില്ല’ എന്ന് ദേവിക ഇപ്പോൾ പറയുമ്പോൾ താരത്തിന്റെ തന്നെ പഴയ വാക്കുകളാണ് വൈറലാകുന്നത്.

മീ ടു ക്യാമ്പയിന്റെ ഭാഗമായി നടന്ന വെളിപ്പെടുത്തലില്‍ മുകേഷിനെതിരെയും ആരോപണങ്ങൾ ഉയർന്നിരുന്നു. വര്‍ഷങ്ങള്‍ക്ക് മുൻപ് നടന്ന സംഭവത്തെക്കുറിച്ച് സിനിമാ പ്രവര്‍ത്തക നടത്തിയ വെളിപ്പെടുത്തല്‍ ചർച്ചയായ സമയത്ത് മുകേഷിനെ രക്ഷിച്ചെടുക്കുന്ന, ഭാര്യയായിരുന്നു ദേവിക. മുകേഷിനെതിരെ ഉയർന്ന ആരോപണത്തിൽ തനിക്ക് ആശങ്കയില്ലെന്നായിരുന്നു അന്ന് ദേവിക പ്രതികരിച്ചത്.

Also Read:വിവാഹ വാഗ്ദാനം നല്‍കി അധ്യാപികയെ പീഡിപ്പിച്ച സംഭവം : കൂടുതൽ വിവരങ്ങൾ പുറത്ത്

‘മുകേഷേട്ടനോട് സംസാരിച്ചപ്പോള്‍ അങ്ങനെയൊരു സംഭവം ഓര്‍മയിലില്ലെന്നാണ് പറഞ്ഞത്. എന്നോട് നുണ പറയില്ല എന്നാണ് വിശ്വാസം. മുകേഷേട്ടന്റെ മൊബൈല്‍ പലപ്പോഴും ഞാന്‍ ആണ് കൈകാര്യം ചെയ്യുന്നത്. ഒരുപാട് സ്ത്രീകള്‍ പ്രലോഭിപ്പിക്കുന്ന രീതിയിലുള്ള മെസേജുകള്‍ അയയ്ക്കാറുണ്ട്. പലപ്പോഴും ഞാനാണ് മെസേജുകള്‍ക്ക് മറുപടി നല്‍കാറുള്ളത്. ഭാര്യ എന്ന രീതിയില്‍ എന്നെ സംബന്ധിച്ചിടത്തോളം അത് വേറൊരു സ്ത്രീ ചെയ്യുന്ന ഹരാസ്‌മെന്റ് ആണ്. അതിനൊരു ക്യാമ്പയിനിങ് ഒന്നുമില്ലേ, അതാണ് എന്റെ ചോദ്യം’, ഇങ്ങനെയായിരുന്നു വിഷയത്തോട് മേതിൽ ദേവിക പ്രതികരിച്ചത്. പുതിയ വിവാദങ്ങൾക്കിടയിൽ ദേവികയുടെ പഴയ വാക്കുകളും വൈറലാകുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button