ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. വൈകുന്നേരത്തോടെയാണ് മമത പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയത്. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സ്വന്തമായി കുട ചൂടിയാണ് മമത പുറത്തേയ്ക്ക് ഇറങ്ങിയത് എന്നതും ശ്രദ്ധേയമായി.
മമത സ്വന്തമായി കുട പിടിച്ച് മാധ്യമങ്ങളുടെ മുന്നിലെത്തിയത് ‘മോദി ഇഫക്ട്’ ആണെന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ നിന്നും ഉയര്‍ന്നുവരുന്നത്. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളുടെ മുന്നിലെത്തിയ പ്രധാനമന്ത്രി സ്വന്തമായാണ് കുട പിടിച്ചിരുന്നത്. ഇതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
അതേസമയം, ബംഗാളിന് കൂടുതല്‍ വാക്‌സിനും മറ്റ് മരുന്നുകളും അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി കൂടിക്കാഴ്ചയ്ക്ക് ശേഷം മമത പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ബംഗാളിന് വാക്‌സിന്‍ ലഭിക്കുന്നത് കുറവാണെന്നും മെയ് മാസത്തില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായ ശേഷം മൂന്ന് തവണ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താന്‍ അനുമതി തേടിയിരുന്നുവെന്നും മമത ആരോപിച്ചു.
Post Your Comments