തിരുവനതപുരം: കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച സംഭവത്തില്‍ രമ്യ ഹരിദാസ് എംപിയ്‌ക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ നിരവധി ട്രോളുകൾ വന്നിരുന്നു. ‘ഹോട്ടൽ ഗോകുൽ, പാർസൽ മാത്രം.. രമ്യയടി അനുവദിക്കില്ല, പ്രോട്ടോക്കോൾ പാലിക്കുക’ എന്ന കുറിപ്പോടെയുള്ള ബോർഡും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ വിമർശനവുമായി എത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി.
ഇത്തരം പ്രവർത്തി തീർത്തും സ്ത്രീ വിരുദ്ധതയും ദളിത് വിരുദ്ധതയുമാണ് എന്നാണ് ഹരീഷ് പേരടി പറയുന്നത്. ഇത്തരം പരിഹാസങ്ങൾ. ഇടതുപക്ഷ പ്രൊഫൈലുകളിൽ നിന്ന് പ്രചരിക്കുന്നതാണ് എന്ന് ഉറപ്പുള്ളതുകൊണ്ടാണ് താൻ ഉറപ്പിച്ച് പറയുന്നത് എന്നും അദ്ദേഹം തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
Read Also: ‘ഇത്രേം വലിയ ശിക്ഷയൊന്നും വേണ്ടിയിരുന്നില്ല’: സി.പി.ഐ.എമ്മിനെ ട്രോളി ബല്‍റാം
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
രമ്യയും,ബലറാമും കൂട്ടുക്കാരും കാണിച്ചത് തെമ്മാടിത്തരമാണ്…അതിനെ എതിർക്കാൻ ഇത്തരം വാക്കുകൾ നിറഞ്ഞ ബോർഡുകൾ പ്രചരിപ്പിക്കുന്നത് അതിനേക്കാൾ വലിയ തെമ്മാടിത്തരമാണ്…പക്ക സ്ത്രീ വിരുദ്ധതയും ദളിത് വിരുദ്ധതയുമാണ്…ജയിക്കാൻ വേണ്ടി എന്തും പറയാൻ തയ്യാറാവുന്നത് ഇടതുപക്ഷ വിരുദ്ധതയുമാണ്…ഇടതുപക്ഷ പ്രൊഫൈലുകളിൽ നിന്ന് പ്രചരിക്കുന്നതാണ് എന്ന് ഉറപ്പുള്ളതുകൊണ്ടാണ് ഉറപ്പിച്ച് പറയുന്നത്.
Post Your Comments