ടോക്കിയോ: വിശ്വകായിക മേളയ്ക്ക് ആതിഥേയത്വം വഹിക്കുന്ന ടോക്കിയോയില്‍ കോവിഡ് വ്യാപനം ആശങ്കയാകുന്നു. പുതുതായി 2,848 പേര്‍ക്കാണ് ടോക്കിയോയില്‍ കോവിഡ് ബാധിച്ചത്. കോവിഡ് വ്യാപനം ആരംഭിച്ചതിന് ശേഷം ടോക്കിയോയില്‍ ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
ഞായറാഴ്ച വരെയുള്ള കണക്കുകള്‍ അനുസരിച്ച് ടോക്കിയോയിലെ 12,635 കോവിഡ് രോഗികളില്‍ 20.8 ശതമാനം ആളുകളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, ഒളിമ്പിക് വില്ലേജില്‍ 7 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 4 പേര്‍ കായിക താരങ്ങളാണ്. ഇതോടെ കായിക താരങ്ങള്‍ ഉള്‍പ്പെടെ കോവിഡ് ബാധിച്ചവരുടെ എണ്ണം 155 ആയി ഉയര്‍ന്നു.
ഒളിമ്പിക് വില്ലേജില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ആശുപത്രികളിലെ കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കാനാണ് തീരുമാനം. ആശുപത്രികളില്‍ നിലവില്‍ 5,967 കിടക്കകളാണുള്ളത്. ഇത് അടുത്ത മാസം ആദ്യ വാരത്തോടെ 6,406 എണ്ണമാക്കി ഉയര്‍ത്തുമെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം, കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ഡച്ച് ടെന്നീസ് താരം ജീന്‍ ജൂലിയന്‍ റോജര്‍ രണ്ടാം റൗണ്ട് മത്സരങ്ങളില്‍ നിന്ന് പിന്മാറിയിരുന്നു.
Post Your Comments