തിരുവനന്തപുരം: കേരള സർക്കാർ ഓണ്‍ലൈൻ പഠനത്തിനായി നൽകിയ കോക്കോണിക്സ് ലാപ്ടോപ്പിനെതിരെ പരാതിയുമായി കുട്ടികൾ.ഓണ്‍ലൈൻ പഠനം കാര്യക്ഷമമാക്കാനാണ് ലാപ്ടോപ്പുകൾ നൽകാൻ സർക്കാർ തീരുമാനിച്ചത്. കെഎസ്എഫ്ഇയും കുടുംബശ്രീയും ഐടിമിഷനും ചേർന്നായിരുന്നു പ്രവർത്തനങ്ങൾ. 49 ശതമാനം സംസ്ഥാന സർക്കാർ പങ്കാളിത്തമുള്ള കോക്കോണിക്സ് കമ്പനി വിതരണം ചെയ്ത ലാപ്ടോപ്പുകൾ പക്ഷേ കുട്ടികൾക്ക് ഉപയോഗിക്കാനാകുന്നില്ലെന്നാണ് ആക്ഷേപം.
ഒന്നോ രണ്ടോ ഓൺലൈൻ ക്ലാസുകളിൽ കൂടുതൽ ലാപ്ടോപ്പിൽ നിന്ന് പങ്കെടുക്കാൻ ആയിട്ടില്ലെന്നാണ് കുട്ടികൾ പറയുന്നത്. ഓണാകുക പോലും ചെയ്യാതെ ലാപ്ടോപ്പ് ഇപ്പോൾ വെറുതെ ഇരിക്കുകയാണെന്നും കുട്ടികൾ പരാതിയിൽ പറയുന്നു.
Read Also : കനത്ത മഴയും വെള്ളപ്പൊക്കവും : ബസിന്റെ കമ്പിയിൽ തൂങ്ങിനിന്ന് യാത്രക്കാർ ,വീഡിയോ കാണാം
കോക്കോണിക്സിനും കെഎസ്എഫ്ഇക്കും കുടുംബശ്രീക്കും എല്ലാം പരാതികൾ അറിയിച്ച് മടുത്തതെന്നും രക്ഷിതാക്കൾ പറയുന്നു. പതിനയ്യായിരം രൂപയുടേതാണ് ലാപ്ടോപ്പ്. അഞ്ഞൂറു രൂപയാണ് മാസം അടവ്. ഒപ്പം ലാപ്ടോപ്പ് കിട്ടിയവർ തവണ മുടക്കിയാൽ പിഴ പലിശ ഈടാക്കുമെന്ന അറിയിപ്പ് വന്നതായും രക്ഷിതാക്കൾ പറയുന്നു. പണം വാങ്ങിയാൽ നിലവാരമുള്ള ഉത്പന്നം നൽകുക എന്നത് പണം വാങ്ങിയവരുടെ ഉത്തരവാദിത്വമാണ്. ഇതിന് സർക്കാർ പരിഹാരം കാണുക തന്നെ വേണമെന്നും രക്ഷിതാക്കൾ വ്യക്തമാക്കി.
Post Your Comments