COVID 19KeralaLatest NewsNews

കോവിഡിൽ സ്വീകരിച്ചത് ശാസ്ത്രീയമായ സമീനം : ഒരാളും പട്ടിണി കിടക്കാത്ത സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി

എന്തെല്ലാം മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിട്ടുണ്ടോ അതെല്ലാം ഇവിടെ നടപ്പാക്കിയിട്ടുണ്ട്

തിരുവനന്തപുരം : കോവിഡിനെതിരെ കേരളം കാര്യക്ഷമമായി പ്രവര്‍ത്തിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ കോവിഡ് പ്രതിരോധത്തില്‍ അടിയന്തര പ്രമേയം കൊണ്ടുവന്ന പ്രതിപക്ഷത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

എന്തെല്ലാം മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിട്ടുണ്ടോ അതെല്ലാം ഇവിടെ നടപ്പാക്കിയിട്ടുണ്ട്. വാക്‌സിനേഷന്റെ കാര്യത്തില്‍ വീഴ്ചയുണ്ടായിട്ടില്ല. വാക്‌സിനേഷന്‍ കൃത്യമായി ആരോഗ്യപ്രവര്‍ത്തകരിലേക്ക് എത്തിച്ചു എന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യപ്രവര്‍ത്തകരില്‍ ഒന്നാം ഡോസ് നൂറ് ശതമാനം പേരിലും എത്തിച്ചു. രണ്ടാം ഡോസ് ചില ദിവസങ്ങള്‍ക്ക് ശേഷം മാത്രമേ എടുക്കാന്‍ കഴിയു. അതിനാലാണ് അത് വൈകുന്നത്. മുന്നണിപോരാളികള്‍ക്ക് വാക്‌സിന്‍ കേരളത്തില്‍ നല്‍കിയിട്ടില്ല എന്ന ആരോപണം ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര നിര്‍ദേശപ്രകാരം തന്നെയാണ് കാര്യങ്ങള്‍ നടപ്പാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളം ശാസ്ത്രീയമായ സമീപനമാണ് സ്വീകരിച്ചത്. നാട് നേരിടുന്ന മഹാദുരന്തത്തില്‍ പട്ടിണികിടക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് സാധാരണക്കാര്‍. അത്തരക്കാര്‍ക്ക് ഭക്ഷണം എത്തിക്കാന്‍ കമ്മ്യൂണിറ്റി കിച്ചണിലൂടെ സാധിച്ചു എന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, ഇനിയുള്ള സ്ഥിതി മോശമാണ്. ആവശ്യത്തിന് വാക്‌സിന്‍ പോലും കൈയില്‍ ഇല്ല. ഇനി കേന്ദ്രത്തില്‍ നിന്നും കിട്ടിയാല്‍ മാത്രമേ വാക്‌സിനേഷന്‍ മുന്നോട്ട് പോകുകയുള്ളൂ. കേരളം വളരെ കൃത്യതയോടെ കാര്യക്ഷമമായിട്ട് തന്നെയാണ് വാക്‌സിന്‍ നല്‍കുന്നത്. ലോക്ക് ഡൗൺ ആദ്യം പ്രഖ്യാപിച്ചത് കേരളത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read Also  :  മിനറല്‍ വാട്ടര്‍ സ്ഥിരമായി കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ സൂക്ഷിക്കുക!

ധനമന്ത്രി ബാലഗോപാലും പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിനെതിരെ മറുപടി പറഞ്ഞു. സര്‍ക്കാര്‍ ചെയ്ത കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറഞ്ഞ് കൊണ്ടായിരുന്നു ബാലഗോപാലിന്റെ പ്രതികരണം. ഒരാളും പട്ടിണി കിടക്കാത്ത സംസ്ഥാനമാണ് കേരളമെന്ന് പ്രതിപക്ഷം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബ് പോലുള്ള സംസ്ഥാനങ്ങളില്‍ ശമ്പളം പോലും കൊടുക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. എന്നാല്‍ കേരളത്തില്‍ ജനങ്ങള്‍ക്ക് സാമൂഹിക ക്ഷേമ പെന്‍ഷന്‍ ഉള്‍പ്പെടെ പ്രതിമാസം 1,600 കോടിരൂപയുടെ പെന്‍ഷന്‍ മാത്രം വിതരണം ചെയ്യുന്നുണ്ട്. കഴിയുന്ന തരത്തിലെല്ലാം ജനങ്ങളെ സഹായിക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ കാണാതെ കുറ്റം മാത്രം പറഞ്ഞുപോകുന്നത് ശരിയല്ല. കോവിഡ് കാലം കടന്നുകിട്ടാന്‍ എല്ലാവരും ഒരുമിച്ച് മുന്നോട്ടു പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button