
പാലക്കാട് : ആലത്തൂർ എംപി രമ്യ ഹരിദാസും സംഘവും കൊറോണ മാനദണ്ഡം ലംഘിച്ചത് ചോദ്യംചെയ്ത, യുവാവിനെ ആക്രമിച്ചു എന്ന പരാതിയിൽ മുൻ എംഎൽഎ വിടി ബൽറാം ഉൾപ്പെടെ 6 കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തു. നേരത്തെ ഹോട്ടൽ ഉടമയ്ക്കെതിരെ കേസെടുത്ത പോലീസ് കൊറോണ മാനദണ്ഡം ലംഘിച്ചതിന് പിഴ ചുമത്തിയിരുന്നു.
Read Also : ചിറ്റാറില്‍ പതിന്നാലുകാരി ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍
എംപി രമ്യ ഹരിദാസും സംഘവും ലോക്ക് ഡൗൺ ദിനത്തിൽ ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിച്ച സംഭവത്തിൽ യുവാവും, യുവമോർച്ച ജില്ലാ അധ്യക്ഷനും നൽകിയ പരാതിയിലാണ് പാലക്കാട് കസബ പോലീസ് കേസെടുത്തിരിക്കുന്നത്.
പരിക്കേൽക്കും വിധത്തിലുള്ള കൈയ്യേറ്റം, ആക്രമണം, ജീവൻ അപായപ്പെടുത്തുമെന്ന ഭീഷണി തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
Post Your Comments