COVID 19KeralaLatest News

സംസ്ഥാനത്തെ വാക്‌സിൻ വിതരണകേന്ദ്രങ്ങളിൽ ആൾക്കൂട്ടവും തിക്കിത്തിരക്കും: പ്രതിഷേധം ശക്തം

കോഴിക്കോട് ഫറോക്കിൽ ഇന്ന് രാവിലെ നടത്താനിരുന്ന വാക്‌സിൻ വിതരണം ആകെ താറുമാറായി

കോഴിക്കോട് : കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെ സംസ്ഥാനത്തെ വാക്‌സിൻ വിതരണകേന്ദ്രങ്ങൾ. ഇതിന്റെ ഫലമായി, പല വാക്‌സിൻ കേന്ദ്രങ്ങളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. കോഴിക്കോട് ഫറോക്കിലും ഇടുക്കിയിലെ കുളമാവിലെയും വാക്‌സിൻ കേന്ദ്രങ്ങളിൽ ആൾക്കൂട്ടവും തിക്കിത്തിരക്കുമാണ് അനുഭവപ്പെടുന്നത്. ഇതോടെ ഈ പ്രദേശങ്ങളിൽ പ്രതിഷേധവും ശക്തമായിരിക്കുകയാണ്.

കോഴിക്കോട് ഫറോക്കിൽ ഇന്ന് രാവിലെ നടത്താനിരുന്ന വാക്‌സിൻ വിതരണം ആകെ താറുമാറായി. 250 ഡോസ് വാക്‌സിനുണ്ടെന്ന് കൗൺസിലർമാർ അടക്കം അറിയിപ്പ് കൊടുത്തതോടെ വന്നത് അഞ്ഞൂറിലേറെപ്പേരാണ്. സെന്‍ററിലെത്തിയപ്പോൾ 150 ഡോസ് വാക്‌സിൻ മാത്രമേ ഉള്ളൂവെന്നായി അധികൃതർ. അതിൽത്തന്നെ 130 പേർക്കേ നൽകാനാകൂ എന്ന് അധികൃതർ പറഞ്ഞതോടെ പ്രതിഷേധമായി. ഇടുക്കിയിലെ പല വാക്‌സിൻ കേന്ദ്രങ്ങളിലും ഇതുതന്നെയാണ് അവസ്ഥ.

തലേ ദിവസം വൈകുന്നേരത്തോടെയാണ് ഏതൊക്കെ കേന്ദ്രങ്ങളിലാണ് അടുത്ത ദിവസം വാക്‌സിൻ വിതരണം നടക്കുകയെന്ന വിവരം ജനപ്രതിനിധികൾക്കും ആരോഗ്യ പ്രവർത്തകർക്കും ലഭിക്കുന്നത്. അറിയിപ്പ് വാട്സാപ്പ് ഗ്രൂപ്പുകൾ വഴിയാണ് കൈമാറുന്നത്. അതിനാൽ 500 ഡോസ് വാക്‌സിൻ വിതരണം ചെയ്യുന്നിടത്ത് ആയിരത്തിലധികം പേരെത്തും. ഇതോടെ വാക്‌സിൻ കേന്ദ്രങ്ങളിൽ ഉന്തും തള്ളും വാക്കേറ്റവുമൊക്കെയാകുമ്പോൾ പോലീസിടപെട്ടാണ് ഇവിടെ എണ്ണം ക്രമീകരിക്കുന്നത്.

Read Also  :  BREAKING NEWS- പ്രശസ്ത നടി ജയന്തി അന്തരിച്ചു : മരണം ഉറക്കത്തിനിടെ

അതേസമയം, കോവിഡ് പരിശോധന നടക്കുന്ന ആശുപത്രികളിൽ പോലും വാക്‌സിൻ സ്വകരിക്കാൻ ആളുകൾ കൂട്ടം കൂടുന്നത് ആശങ്ക ഇരട്ടിയാക്കുന്നുണ്ട്. വാക്‌സിൻ കേന്ദ്രങ്ങളിലെ തിരക്ക് നിയന്ത്രിക്കാൻ നടപടി ഉണ്ടായില്ലെങ്കിൽ രോഗബാധിതരുടെ എണ്ണം വീണ്ടും കുത്തനെ ഉയരുമെന്നാണ് ഇതിലൂടെ നൽകുന്ന സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button