ന്യൂഡല്‍ഹി: കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ യാത്രാ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം യുഎഇ നീട്ടി. ഇന്ത്യയിൽ നിന്നുമുള്ള യാത്രാ വിമാനങ്ങള്‍ക്കുള്ള വിലക്ക് ഓഗസ്റ്റ് രണ്ടുവരെയാണ് ദേശീയ വിമാന സര്‍വീസായ ഇത്തിഹാദ് എയര്‍വെയ്സ് നീട്ടിയിരിക്കുന്നത്.
30,000നും 50,000നും ഇടയിലാണ് ഇന്ത്യയിലെ പ്രതിദിന കോവിഡ് രോഗികള്‍. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഇത്തിഹാദ് നീട്ടിയതെന്നാണ് റിപ്പോർട്ട്.
ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ഈ മാസം 25 വരെ വിമാന സര്‍വീസ് ഉണ്ടാകില്ലെന്ന് എമിറേറ്റ്സ് നേരത്തെ അറിയിച്ചിരുന്നു. കൂടാതെ കാനഡയും ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്കുള്ള യാത്രാവിലക്ക് ഒരു മാസം കൂടി നീട്ടിയിരുന്നു.
Post Your Comments