News

ഓൺലൈൻ വിദ്യാഭ്യാസം: വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ് വാങ്ങാൻ പുതിയ വായ്പാ പദ്ധതി

തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ് വാങ്ങാൻ പുതിയ വായ്പാ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ. ലാപ്ടോപ്പ് വാങ്ങിയ ബിൽ ഹാജരാക്കിയാൽ 20,000 രൂപ വരെ വായ്പ അനുവദിക്കുന്ന പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. വിദ്യാർത്ഥികൾ ലാപ്ടോപ്പുകകളുടെയും ടാബ്‌ലെറ്റുകളുടെയും ബിൽ, ഇൻവോയ്‌സ് എന്നിവയിലേതെങ്കിലും ഹാജരാക്കിയാൽ ഇരുപതിനായിരം രൂപ വരെ വായ്പ ലഭിക്കുന്നതാണ് പദ്ധതി.

Read Also: ഐ എൻ എൽ പിളർപ്പ് ഇടതുമുന്നണിയ്ക്ക് പാരയായി: തമ്മിൽ തല്ല് നോക്കി നിന്ന മന്ത്രി, കുടുങ്ങിയത് പിണറായി

ചിട്ടി പദ്ധതി ലക്ഷ്യം കാണാത്ത സാഹചര്യത്തിലാണ് സ്വന്തം നിലയ്ക്ക് വാങ്ങുന്നവർക്കുള്ള വായ്പ അനുവദിക്കാൻ സർക്കാർ തീരുമാനിച്ചത്. കെ എസ് എഫ് ഇ യിൽ നിന്നാണ് ലോൺ അനുവദിക്കുക. പ്രതിമാസം അഞ്ഞൂറ് രൂപ വീതം നാൽപത് തവണകളായാണ് വായ്പ തിരിച്ചടക്കേണ്ടത്. കുടുംബശ്രീ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കാണ് ഈ വായ്പ ലഭ്യമാകുക. നിലവിൽ ഓർഡർ നൽകിയിട്ടുള്ള എച്ച് പി, ലെനോവോ കമ്പനികളുടെ ലാപ്ടോപ്പുകൾ തന്നെ മതി എന്നുള്ളവർക്ക് കമ്പനികൾ ലഭ്യമാക്കുന്ന മുറയ്ക്ക് അവ ലഭിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

അതേസമയം വിദ്യാർഥികൾക്കുള്ള ലാപ്ടോപ്പ് വാങ്ങാനുള്ള വിദ്യാശ്രീ ലാപ്ടോപ്പ് പദ്ധതിയിൽ വീഴ്ച വരുത്തിയ കമ്പനികൾക്കെതിരെ നിയമ നടപടി സ്വീകരിക്കാനും സർക്കാർ തീരുമാനിച്ചു. ഇതിനായി സർക്കാർ കെ എസ് എഫ് ഇ മാനേജിങ് ഡയറക്ടറെ ചുമതലപ്പെടുത്തി. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് ഓൺലൈൻ വിദ്യാഭ്യാസത്തിലേക്ക് മാറിയതോടെയാണ് വിദ്യാർത്ഥികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ എസ് എഫ് ഇ വിദ്യാശ്രീ പദ്ധതി ആവിഷ്‌കരിച്ചത്. കുടുംബശ്രീയുടെ വിദ്യാശ്രീ പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന കുട്ടികൾക്ക് പ്രതിമാസം അഞ്ഞൂറ് രൂപ തിരിച്ചടവിൽ പതിനയ്യായിരം രൂപയുടെ ലാപ്ടോപ്പുകൾ അനുവദിക്കുന്ന രീതിയിലാണ് പദ്ധതി ആവിഷ്‌ക്കരിച്ചത്. മുപ്പത് തവണകൾ ആയിട്ടായിരുന്നു വായ്പ തിരിച്ചടയ്ക്കേണ്ടത്. എന്നാൽ ലാപ്ടോപ്പുകൾ നൽകാമെന്നേറ്റിരുന്ന കമ്പനികൾ സമയബന്ധിതമായി ഓർഡറുകൾ ലഭ്യമാക്കുന്നതിൽ വീഴ്ച്ച വരുത്തുകയായിരുന്നു. ഇതോടെയാണ് കമ്പനികൾക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ സർക്കാർ തീരുമാനിച്ചത്.

Read Also: നിയമസഭ തെരഞ്ഞെടുപ്പില്‍ യുപിയിൽ അധികാരം നിലനിർത്താൻ ബിജെപിയുടെ തന്ത്രം: യോഗി ആദിത്യനാഥ് അയോധ്യയില്‍ സ്ഥാനാർത്ഥിയാകും

shortlink

Related Articles

Post Your Comments

Related Articles


Back to top button