ബേക്കല്‍: ഉദുമയില്‍ ഭര്‍തൃമതിയായ യുവതിയെ ഭീഷണിപ്പെടുത്തി 20 ഓളം പേര്‍ ചേര്‍ന്ന് പീഡിപ്പിച്ച കേസില്‍ ഒരാളെ കൂടി പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. 2020 സെപ്തംബറിലാണ് ഭര്‍ത്താവിന്റെ സുഹൃത്തുക്കളായ 18 പേര്‍ ബ്ലാക്മെയില്‍ ചെയ്ത് പീഡിപ്പിച്ചെന്ന ആരോപണവുമായി യുവതി പൊലീസിനെ സമീപിച്ചത്.
ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അബ്ദുല്‍ ഗഫൂറിനെ (32) യാണ് കണ്ണൂര്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി പി പ്രേമരാജന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
പ്രതിയെ ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. 18 പേര്‍ പ്രതിയായിരുന്ന കേസില്‍ പിന്നീട് 2 പേര്‍ കൂടി പ്രതി ചേര്‍ക്കപ്പെടുകയായിരുന്നു.
Post Your Comments