Latest NewsIndiaNewsInternational

ചൈനീസ് അധിനിവേശം തടയാൻ ശക്തമായ നീക്കവുമായി ഇന്ത്യൻ സൈന്യം: പുതിയ നീക്കങ്ങൾ ഇങ്ങനെ

കിഴക്കൻ ലഡാക്ക് മുതൽ അരുണാചൽ പ്രദേശ് വരെയുള്ള നിയന്ത്രണ രേഖയിൽ സുരക്ഷാ സേന സംവിധാനം ഏർപ്പെടുത്തി

ഡൽഹി: അതിർത്തിയിൽ ചൈനയുടെ കടന്നുകയറ്റം തടയാൻ ശക്തമായ നീക്കവുമായി ഇന്ത്യൻ സൈന്യം.
ഇതിനായി നിയന്ത്രണ രേഖയിൽ സെൻസറുകളും ക്യാമറകളും ഘടിപ്പിച്ചതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. കിഴക്കൻ ലഡാക്ക് മുതൽ അരുണാചൽ പ്രദേശ് വരെയുള്ള നിയന്ത്രണ രേഖയിൽ സുരക്ഷാ സേന സംവിധാനം ഏർപ്പെടുത്തിയതായും സാറ്റ്‌ലൈറ്റ്, ഡ്രോൺ എന്നിവയുടെ സഹായത്തോടെയാണ് ക്യാമറകൾ ഘടിപ്പിച്ചതെന്നും സൈന്യം അറിയിച്ചു.

അതിർത്തിയിൽ ചൈന അനധികൃതമായി നീക്കങ്ങൾ നടത്തുന്ന സാഹചര്യത്തിലാണ് സൈന്യം സുരക്ഷ ശക്തമാക്കിയത്. ഗാൽവാൻ താഴ്‌വരയിൽ ചൈന നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് പ്രതിരോധ സേന അതിർത്തിയിൽ കൂടുതൽ സുരക്ഷ ഉറപ്പുവരുത്താൻ തീരുമാനിച്ചത്. വിദൂര നിയന്ത്രിതമായ റിമോട്ട് കൺട്രോൾ സംവിധാനവും ഹൈ റെസലൂഷനുമുള്ള അത്യാധുനിക ക്യാമറകളാണ് ചൈനയുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ സൈന്യം സജ്ജീകരിച്ചിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button