Latest NewsKeralaNews

സരിത്തിന് ജയിലിൽ ഭീഷണി: ആഭ്യന്തര വകുപ്പ് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സരിത്തിനു തിരുവനന്തപുരം സെൻട്രൽ ജയിലിൽ ഭീഷണിയുണ്ടെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ച് ആഭ്യന്തരവകുപ്പ്. ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറി ആർ.സുഭാഷിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. സരിത്തിന്റെ പരാതിയിൽ കഴമ്പുണ്ടോയെന്നും ഉദ്യോഗസ്ഥരെ കുടുക്കാനുള്ള ആസൂത്രിത ശ്രമമാണോ നടക്കുന്നതെന്നുമുള്ള  കാര്യങ്ങളാണ് അന്വേഷിക്കുന്നത്.

Read Also: മീരാബായ് ചാനുവിന് പൊലീസ് സേനയില്‍ അഡീഷണല്‍ സുപ്രണ്ട് സ്ഥാനവും ഒരു കോടി രൂപ സമ്മാനവും പ്രഖ്യാപിച്ച് സർക്കാർ

സംഭവവുമായി ബന്ധപ്പെട്ട് ജയിൽ ഡിജിപി ഋഷിരാജ് സിങ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നാൽ കൂടുതൽ പരിശോധന ആവശ്യമായ സാഹചര്യം ഉണ്ടായതോടെയാണ് ആഭ്യന്തര സെക്രട്ടറി ടി.കെ.ജോസ് അന്വേഷണത്തിനു നിർദേശം നൽകിയത്. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം. സംശയകരമായ ഇടപാടുകൾ നടത്തിയതിനെത്തുടർന്ന് സ്ഥലംമാറ്റിയ ജയിൽ ജീവനക്കാരൻ ബോസിന്റെ പങ്കിനെ കുറിച്ചും അന്വേഷണം നടത്തും.

ജയിലിനുള്ളിൽ തനിക്കു ഭീഷണിയുണ്ടെന്നു കാട്ടി എറണാകുളം അഡീ.ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ സരിത് പരാതി നൽകിയിരുന്നു. തുടർന്ന് ദക്ഷിണ മേഖല ഡിഐജി ജയിലിലെത്തി പരിശോധന നടത്തിയിരുന്നു. എന്നാൽ സരിത് അന്വേഷണത്തോട് സഹകരിക്കാൻ തയാറാകാതെ സ്വർണക്കടത്തു കേസിൽ മൊഴി മാറ്റി പറയാൻ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തുന്നതായി ആരോപണം ഉന്നയിക്കുകയായിരുന്നു.

Read Also: വേട്ടയാടപ്പെട്ട ‘മാധ്യമ ഇരകൾക്ക്’ കേസ് നടത്താൻ വേണ്ട സൗജന്യ നിയമോപദേശം നൽകാൻ പ്രഗൽഭരുടെ കൂട്ടായ്മയുമായി കളക്ടർ ബ്രോ

shortlink

Related Articles

Post Your Comments

Related Articles


Back to top button