Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

നിയമങ്ങൾ ദുരുപയോഗം ചെയ്യരുത്, ഒരു ജനത നേടിയ അവകാശങ്ങളേയാണ് ഇത് ദുർബ്ബലപ്പെടുത്തുന്നത്: വിമർശിച്ച് ഹരീഷ് വാസുദേവൻ

സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക പരിഗണന നൽകുന്ന നിയമങ്ങൾ രാജ്യത്തുള്ളത് അവരുടെ സാമൂഹിക സാഹചര്യം പരിഗണിച്ചാണ്

കൊച്ചി : ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ വീഡിയോ പകർത്തിയ യുവാവിനെതിരെ കേസ് നൽകുമെന്ന് പറഞ്ഞ ആലത്തുർ എം.പി രമ്യ ഹരിദാസിനെതിരെ അഡ്വ. ഹരീഷ് വാസുദേവൻ. സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക പരിഗണന നൽകുന്ന നിയമങ്ങൾ രാജ്യത്തുള്ളത് അവരുടെ സാമൂഹിക സാഹചര്യം പരിഗണിച്ചാണ്. എന്നാൽ, ആ നിയമങ്ങളെത്തന്നെ ദുർബ്ബലപ്പെടുത്തുകയാണ് ഓരോ വ്യാജ പരാതിയും ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഹരീഷ് വാസുദേവന്റെ പ്രതികരണം.

Read Also  :  സഹകരണ ബാങ്കില്‍ വന്‍ കവര്‍ച്ച: സ്വര്‍ണവും പണവും മോഷണം പോയതായി റിപ്പോര്‍ട്ട്

കുറിപ്പിന്റെ പൂർണരൂപം :

സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക പരിഗണന നൽകുന്ന നിയമങ്ങൾ രാജ്യത്തുള്ളത് അവരുടെ സാമൂഹിക സാഹചര്യം പരിഗണിച്ചാണ്. അത് ദുരുപയോഗം ചെയ്യുന്ന ഓരോ വ്യാജ/കള്ള പരാതിയും ആ നിയമങ്ങളെത്തന്നെ ദുർബ്ബലപ്പെടുത്തുകയാണ്. ആത്യന്തികമായി ഓരോ പരാതിയും ഈ ദുർബ്ബലർക്കു മുഴുവൻ എതിരാണ്. അവർക്ക് കിട്ടേണ്ടുന്ന പരിഗണന ഇല്ലാതാക്കുകയാണ്. സാമൂഹിക അനീതിയാണത്. പതിറ്റാണ്ടുകളുടെ ജീവൽസമരങ്ങളിലൂടെ ഒരു ജനത നേടിയ അവകാശങ്ങളേയാണ് ഓരോ വ്യാജ പരാതിയും ദുർബ്ബലപ്പെടുത്തുന്നത്.

MP മാത്രമല്ല, ഇത്തരം കാർഡുകൾ അനാവശ്യമായി ഇറക്കുന്ന എല്ലാവരും ഓർക്കേണ്ടതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button