ആലപ്പുഴ: ചേര്‍ത്തലയില്‍ ഭാര്യാ സഹോദരിയെ അടിച്ചു വീഴ്ത്തി ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി രതീഷ് ഞരമ്പ് രോഗിയാണെന്ന് പൊലീസ് . അയല്‍ വീടുകളിലെ കുളിമുറികളില്‍ ഒളിഞ്ഞു നോക്കുക, അടിവസ്ത്രം എടുത്തു കൊണ്ട് പോകുക തുടങ്ങിയ രീതിയിലുള്ള പ്രവര്‍ത്തികള്‍ കൊണ്ട് നാട്ടുകാര്‍ക്ക് ഏറെ തലവേദനയായിരുന്നു. പലവട്ടം നാട്ടുകാര്‍ ഇയാളെ കൈകാര്യം ചെയ്തിട്ടുണ്ട്. ബന്ധുവായ സ്ത്രീ ഉറങ്ങികിടന്നപ്പോള്‍ അവരെ ശല്യം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ഒച്ചവച്ചതിനെ തുടര്‍ന്ന് ഇയാള്‍ ഓടിപ്പോയി. ഇതിന് പുറമേ മോഷണത്തിനും ഇയാളെ പിടികൂടിയിട്ടുണ്ട്.
Read Also : സുചിത്രയുടെ മരണം: ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ കസ്റ്റഡിയില്‍
ഇയാള്‍ക്ക് സുഹൃത്തുക്കള്‍ ആരും തന്നെയില്ലെന്ന് പറയുന്നു. സ്വഭാവം ശരിയല്ലാത്തതിനാല്‍ പലരും ഇയാളുടെ സൗഹൃദത്തില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു. നാട്ടില്‍ സ്ഥിരം പ്രശ്‌നക്കാരനായതോടെ രതീഷിനെ ബന്ധുക്കള്‍ ഗള്‍ഫിലേക്ക് കൊണ്ടു പോയി. അവിടെ പെയിന്റിങ് തൊഴിലാളിയായി ജോലി നോക്കിവരികയായിരുന്നു. ഇതിനിടയിലായിരുന്നു വിവാഹം. വിവാഹ ശേഷം നാട്ടില്‍ തിരിച്ചെത്തിയതിനു ശേഷമാണ് നാട്ടില്‍ ഭാര്യയുടെ സഹോദരിയുമായി ബന്ധം സ്ഥാപിച്ചത്.
എറണാകുളം നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായി ജോലി നോക്കുകയാണ് രതീഷിന്റെ ഭാര്യ. ഹരീകൃഷ്ണ നഴ്‌സിങ് കഴിഞ്ഞ ശേഷം എന്‍എച്ച്എമ്മിന്റെ താല്‍ക്കാലിക നഴ്‌സായി ആലപ്പുഴ മെഡിക്കല്‍ കോളേജിലും ജോലി ചെയ്യുകയായിരുന്നു. ഹരികൃഷ്ണയെ സ്ഥിരമായി ജോലിക്ക് കൊണ്ടു പോകുന്നതും തിരിച്ചു കൊണ്ടു വരുന്നതും രതീഷായിരുന്നു. ഇങ്ങനെയാണ് ഇരുവരും ഏറെ അടുത്തത്. രതീഷിന്റെ വീട്ടില്‍ തന്നെയായിരുന്നു ഹരികൃഷ്ണ കൂടുതലും നിന്നിരുന്നത്. എന്നാല്‍ ഇരുവരും തമ്മിലുള്ള ബന്ധം വീട്ടുകാര്‍ അറിഞ്ഞതോടെ ഇനി മേലാല്‍ ഒരു ബന്ധവും രതീഷുമായി പാടില്ല എന്ന് പറഞ്ഞ് വിലക്കുകയും ചെയ്തു. ഇതോടെ ഹരികൃഷ്ണ ഇവിടേക്ക് വരവ് അവസാനിപ്പിച്ചുവെങ്കിലും ഇരുവരും തമ്മിലുള്ള ബന്ധം തുടരുകയായിരുന്നു. ഇതിനിടെ മറ്റൊരു യുവാവുമായുള്ള പ്രണയബന്ധം രതീഷിനെ പ്രകോപിപ്പിച്ചു. ഇതാണ് ഹരികൃഷ്ണയുടെ മരണത്തിനിടയാക്കിയതും.
Post Your Comments