ലക്നൗ: ഉത്തര്‍പ്രദേശിന്റെ തലസ്ഥാനമായ ലക്നൗവിനെ ഡല്‍ഹിയാക്കി മാറ്റുമെന്നും സെപ്റ്റംബര്‍ 5 ന് ശേഷം ലക്നൗവിലേക്കുള്ള എല്ലാ റോഡുകളും കര്‍ഷകര്‍ തടയുമെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് തികായത്ത് പ്രഖ്യാപിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടുള്ള വെല്ലുവിളിയായിട്ടാണ് തികായത്ത് പ്രഖ്യാപനം നടത്തിയത്.
കഴിഞ്ഞ എട്ട് മാസമായി തുടരുന്ന കര്‍ഷക പ്രക്ഷോഭത്തില്‍ നിന്നും ഒരണു പോലും വ്യതിചലിക്കില്ലെന്നും നേതാക്കൾ വ്യക്തമാക്കി. മാധ്യമങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കര്‍ഷക നേതാക്കളുടെ പ്രഖ്യാപനം. തികായത്തിനെ കൂടാതെ യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കാക്ക തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
തെരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ സംസ്ഥാനങ്ങളിലേക്കും പ്രക്ഷോഭം വ്യാപിപ്പിക്കാനാണ് കര്‍ഷകരുടെ തീരുമാനം. സെപ്റ്റംബര്‍ 5 ന് യുപിയിലെ മുസാഫര്‍നഗറില്‍ നടക്കുന്ന കിസാന്‍ മഹാപഞ്ചായത്തിൽ ഇത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും നേതാക്കള്‍ വിശദീകരിച്ചു.
Post Your Comments