ഷിംല: ഹിമാചലിലെ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ ജീവന്‍ നഷ്‌പ്പെടുന്നതിന് തൊട്ടുമുന്‍പ് യുവതി പങ്കുവെച്ച ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വേദനയാകുകയാണ്. 34കാരിയായ ദീപ ശര്‍മ്മയാണ് ഫോട്ടോ സഹിതമുള്ള ട്വീറ്റ് പങ്കുവെച്ചത്. അതിര്‍ത്തിയില്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് പ്രവേശനം അനുവദനീയമായ അവസാന പോയിന്റില്‍ നില്‍ക്കുന്ന ചിത്രമാണ് ദീപ ദുരന്തത്തിന് തൊട്ടുമുന്‍പ് പങ്കുവെച്ചത്.
ഉച്ചയ്ക്ക് 1 മണിയോടെയാണ് ദീപ ട്വീറ്റ് ചെയ്തത്. എന്നാല്‍, 1.30 ഓടെ ദുരന്ത വാര്‍ത്ത വന്നു. ഹിമാചലിലെ ചിത്കുലയില്‍ മണ്ണിടിഞ്ഞ് വീണ് 9 പേര്‍ മരിച്ചു. 8 പേര്‍ സംഭവ സ്ഥലത്തുവെച്ചാണ് മരിച്ചത്. മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ടെംപോ ട്രാവലറിന് മുകളിലേയ്ക്ക് വലിയ പാറക്കല്ലുകള്‍ വീണതാണ് മരണസംഖ്യ ഉയരാന്‍ കാരണമായത്. പാറക്കല്ലുകള്‍ ഉരുണ്ടുവരുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു.
അപകടത്തിന് മുന്‍പ് ‘പ്രകൃതിയില്ലാതെ ഒന്നുമില്ല’ എന്ന ട്വീറ്റും ഫോട്ടോ സഹിതം ദീപ പങ്കുവെച്ചിരുന്നു. ആയുര്‍വേദ ഡോക്ടറായിരുന്ന ദീപ ശര്‍മ്മ പ്രകൃതി സ്‌നേഹിയും എഴുത്തുകാരിയുമായിരുന്നു. സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന ദീപ ശര്‍മ്മ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്നു. സ്ത്രീ ശാക്തീകരണത്തിന് പ്രാധാന്യം നല്‍കിയിരുന്ന വ്യക്തിയായിരുന്നു ദീപ ശര്‍മ്മ.
Post Your Comments