ജനീവ : കോവിഡ് പ്രതിരോധത്തിനായി വികസിപ്പിച്ച വാക്സിനുകൾ ഹലാലാണെന്ന് ലോകാരോഗ്യ സംഘടന. കോവിഡ് വാക്സിനുകളിൽ പന്നി അടക്കമുള്ള മൃഗങ്ങളുടെ കൊഴുപ്പ് അടങ്ങിയതായുള്ള പ്രചാരണങ്ങള്‍ ഡബ്ല്യുഎച്ച്ഒ തള്ളി. ഔദ്യോഗിക ഫേസ്ബുക് അക്കൗണ്ടിലാണ് ഡബ്ല്യുഎച്ച്ഒ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
കോവിഡ് വാക്സിനുകളിൽ മൃഗങ്ങളില്‍നിന്നുള്ള ഉൽപന്നങ്ങൾ അടങ്ങിയിട്ടില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. ശരീഅത്ത് നിയമപ്രകാരം വാക്സിനുകൾ അനുവദനീയമാണെന്ന് ആരോഗ്യ ഫിഖ്ഹ് ചർച്ചയിൽ സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഡബ്ല്യുഎച്ച്ഒ കൂട്ടിച്ചേർത്തിട്ടുണ്ട്. എന്നാൽ, കർമശാസ്ത്ര ചര്‍ച്ചയുടെ വിശദാംശങ്ങള്‍ കുറിപ്പിൽ പുറത്തുവിട്ടിട്ടില്ല.
Post Your Comments