കൊച്ചി: കൊച്ചിയില്‍ സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെയും പിതാവിനെയും മർദ്ദിച്ച ഭർത്താവിനെതിരെ കർശനമായ നടപടി എടുക്കുമെന്ന് യുവജനകമ്മീഷൻ. യുവതിയുടെ വീട് സന്ദർശിച്ച യുവജന കമ്മിഷൻ ചെയർപഴ്സൻ ചിന്ത ജെറോം ഭർത്താവിനെതിരെ നടപടിയെടുക്കുമെന്നും വ്യക്തമാക്കി. കുടുംബത്തിന് വേണ്ട എല്ലാ പിന്തുണയും യുവജന കമ്മീഷൻ ഉറപ്പ് വരുത്തുമെന്നും വ്യക്തമാക്കി.
‘കൊച്ചിയിൽ സ്ത്രീധനത്തിന്റെ പേരിൽ യുവതിക്കും പിതാവിനും ഭർത്താവിന്റെ ക്രൂര മർദനം, യുവജനകമ്മീഷൻ അംഗം യുവതിയുടെ വീട് സന്ദർശിച്ചു. കൊച്ചിയിൽ സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് മർദ്ദിച്ച യുവതിയേയും പിതാവിനേയും കേരള സംസ്ഥാന യുവജനകമ്മീഷൻ അംഗം ഡോ. പ്രിൻസി കുര്യാക്കോസ് യുവതിയുടെ വീട്ടിലെത്തി സന്ദർശിച്ചു. യുവതിയുടെ വീട് സന്ദർശിച്ച യുവജന കമ്മീഷൻ അംഗം മർദ്ദിച്ച ഭർത്താവിനെതിരെ ശക്തമായ പോലീസ് നടപടി ഉറപ്പാക്കുമെന്ന് യുവതിയുടെ കുടുംബാംഗങ്ങൾക്ക് ഉറപ്പുനൽകി. കുടുംബത്തിന് വേണ്ട എല്ലാ പിന്തുണയും യുവജന കമ്മീഷൻ ഉറപ്പ് വരുത്തുമെന്നും കമ്മീഷൻ അംഗം ഡോ. പ്രിൻസി കുര്യാക്കോസ് അറിയിച്ചു’, ചിന്ത ജെറോം ഫേസ്‌ബുക്കിൽ എഴുതി.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭർത്താവ് മർദ്ദിച്ചുവെന്നും ഭര്‍തൃവീട്ടുകാര്‍ ദിവസങ്ങളോളം തന്നെ പട്ടിണിക്കിട്ടുവെന്നും യുവതി പറഞ്ഞു. കല്യാണം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ ഭര്‍ത്താവ് മര്‍ദനം തുടങ്ങിയെന്നും സ്വര്‍ണ്ണവും സ്വത്തും ആവശ്യപ്പെട്ടായിരുന്നു മര്‍ദനമെന്നും യുവതി പറഞ്ഞു. ഭര്‍ത്താവ് പച്ചാളം സ്വദേശി ജിബ്‌സണ്‍ പീറ്ററിനെതിരെ പൊലീസില്‍ പരാതി നല്‍കിയതായും യുവതി പറഞ്ഞു. അതേസമയം ജിബ്‌സണും ജിബ്‌സന്റെ പിതാവും ചേര്‍ന്ന് തന്നെ ക്രൂരമായി മര്‍ദിച്ചുവെന്ന് യുവതിയുടെ പിതാവ് ആരോപിച്ചു. തന്റെ കാല്‍ തല്ലിയൊടിച്ചുവെന്നും മര്‍ദനത്തില്‍ തലയ്ക്കും പരിക്കേറ്റതായും യുവതിയുടെ പിതാവ് പറഞ്ഞു.
Post Your Comments