COVID 19KeralaLatest NewsNews

സംസ്ഥാനത്ത് വാക്സിന്‍ ഭൂരിഭാഗവും വീതിച്ചെടുക്കുന്നു, വിതരണം തോന്നുംപടി: പിന്നിലായി കേരളം

വാക്‌സിന്‍ വിതരണകേന്ദ്രങ്ങളില്‍ സമയക്രമമില്ലാതെ ആളുകള്‍ എത്തുന്നതും ക്രമസമാധാന പ്രശ്‌നം സൃഷ്ടിക്കുന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് വാക്‌സിന്‍ കാര്യക്ഷമമായി വിതരണം ചെയ്യുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്   അവകാശപ്പെടുന്നുണ്ടെങ്കിലും സ്‌പോട്ട് രജിസ്ട്രേഷന്‍ ഊന്നല്‍ നല്‍കിയതോടെ വിതരണം തോന്നുംപടി ആയിരിക്കുകയാണ്. കോവിന്‍ പോര്‍ട്ടല്‍ വഴി മുന്‍കൂട്ടിയുള്ള രജിസ്ട്രേഷന്‍ ഭാഗികം മാത്രമായിരിക്കുകയാണ്. സര്‍ക്കാര്‍ വിതരണകേന്ദ്രങ്ങളിലെത്തുന്ന വാക്‌സിനില്‍ ഭൂരിഭാഗവും തദ്ദേശസ്ഥാപന പ്രതിനിധികളും ആരോഗ്യപ്രവര്‍ത്തകരും വീതംവെച്ചെടുക്കുകയാണ്.

വാക്‌സിന്‍ വിതരണകേന്ദ്രങ്ങളില്‍ സമയക്രമമില്ലാതെ ആളുകള്‍ എത്തുന്നതും ക്രമസമാധാന പ്രശ്‌നം സൃഷ്ടിക്കുന്നു. രണ്ടാം ഡോസിന് സമയമായെങ്കിലും യഥാസമയം വാക്‌സിന്‍ ലഭിക്കുന്നില്ലെന്ന പരാതികളും ഈ കൂട്ടത്തിലുണ്ട്. 18ന് മുകളില്‍ സ്‌കൂള്‍ അധ്യാപകരും കോളേജ് വിദ്യാര്‍ഥികളും അടക്കം അറുപതിലധികം വിഭാഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കി ഉത്തരവിറക്കിയിട്ടുണ്ടെങ്കിലും പോര്‍ട്ടലില്‍ ഇതിനുള്ള സൗകര്യമൊന്നും ഏര്‍പ്പെടുത്തിയിട്ടില്ല.

Read Also  :  ‘ഒരു മുസൽമാനെ ഉപമുഖ്യമന്ത്രിയാക്കണം’: ഒവൈസിയുടെ പ്രസ്താവന തള്ളി ഷൗക്കത്തലി, സമാജ്‌വാദിയുമായി സഖ്യമില്ല

ഇതോടെ വാക്‌സിന്‍ വിതരണത്തില്‍ സംസ്ഥാനം ദേശീയതലത്തില്‍ പതിനൊന്നാം സ്ഥാനത്താണ് ഇപ്പോൾ ഉള്ളത്. കേരളത്തെക്കാള്‍ ജനസംഖ്യയുള്ള സംസ്ഥാനങ്ങളാണ് മുന്നില്‍ അധികവും. ഉത്തര്‍പ്രദേശാണ് രാജ്യത്ത് ഏറ്റവും അധികം വിതരണം ചെയ്തത്. 3.61 കോടിയാളുകള്‍ക്ക് ആദ്യ ഡോസും 70 ലക്ഷം പേര്‍ക്ക് രണ്ടാം ഡോസും നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button