Latest NewsIndiaNews

ക്രിക്കറ്റ് പന്തെടുക്കാന്‍ മാലിന്യ ടാങ്കില്‍ ഇറങ്ങി: യുവാക്കള്‍ വിഷവാതകം ശ്വസിച്ച് മരിച്ചു

കളിക്കിടെ പന്ത് എടുക്കാനായി നാലുപേരും ടാങ്കിൽ ഇറങ്ങുകയായിരുന്നു

ലക്‌നൗ : ക്രിക്കറ്റ്​ കളിക്കിടെ മാലിന്യടാങ്കിൽ വീണ പന്ത്​ എടുക്കാനിറങ്ങിയ രണ്ട് യുവാക്കൾ മരിച്ചു. ഗുരുതരാവസ്ഥയിലായ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സന്ദീപ് (22), വിശാൽ ശ്രീവാസ്തവ (27) എന്നിവരാണ്​ മരിച്ചത്​. ടാങ്കില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ചതാണ്​ മരണകാരണം.

നോയിഡ സെക്​ടർ ആറിലാണ്​ സംഭവം നടന്നത്. കളിക്കിടെ പന്ത് എടുക്കാനായി നാലുപേരും ടാങ്കിൽ ഇറങ്ങുകയായിരുന്നു. ജൽനിഗം ഓപ്പറേറ്റർ ഇവരെ വിലക്കിയിരുന്നെങ്കിലും ഇത് കേൾക്കാതെയാണ് യുവാക്കള്‍ ടാങ്കിൽ ഇറങ്ങിയത്. വിവരമറിഞ്ഞ്​ നിരവധി പേർ സ്ഥലത്ത്​ തടിച്ചുകൂടി. ജൽനിഗം ഓപ്പറേറ്ററും നാട്ടുകാരും ചേർന്ന്​ നാലുപേരെയും പുറത്തെടുത്ത്​ ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടുപേർ അപ്പോഴേക്കും മരിച്ചിരുന്നു.

Read Also  :  ലാപ്‌ടോപ്പ് സ്വന്തമായി വാങ്ങി ബില്ല് ഹാജരാക്കിയാല്‍ പണം നല്‍കുമെന്ന് സര്‍ക്കാര്‍: വിദ്യാശ്രീ പദ്ധതിയ്ക്ക് സംഭവിച്ചത്

മരിച്ച രണ്ടുപേരും നോയിഡ നിവാസികളാണെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ കുടുംബങ്ങൾക്ക് കൈമാറുമെന്നും അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button