മുഖസൗന്ദര്യത്തിനും ചര്‍മ്മ സംരക്ഷണത്തിനുമായി ഇനി അല്‍പം റോസ് വാട്ടര്‍ മാത്രം മതി. ഏത് തരം ചര്‍മ്മത്തിനും അനുയോജ്യമായ ഒന്നാണ് റോസ് വാട്ടര്‍. മോയിസ്ചറൈസറിനൊപ്പം റോസ് വാട്ടര്‍ രണ്ടോ മൂന്നോ തുള്ളി ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. മുഖക്കുരു ഇല്ലാതാക്കാന്‍ ഏറ്റവും നല്ലൊരു പരിഹാര മാര്‍ഗമാണ് റോസ് വാട്ടര്‍. റോസ് വാട്ടറിലെ ആന്റി ബാക്ടീരിയല്‍ ഘടകങ്ങളാണ് മുഖക്കുരുവിനെ ഇല്ലാതാക്കുന്നത്.
മുഖത്ത് അടിഞ്ഞു കൂടിയ അഴുക്കും എണ്ണയും എല്ലാം നീക്കി സൗന്ദര്യം നിലനിര്‍ത്താനും മുഖത്തെ പിഎച്ച് ലെവല്‍ നിയന്ത്രിച്ച് നിര്‍ത്താനും ഇത് ഏറെ സഹായകമാകും. ഇതിന്റെ മറ്റ് ഗുണങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം. ചര്‍മ്മകോശങ്ങളെ സംരക്ഷിച്ചുകൊണ്ട് ചര്‍മ്മത്തിന്റെ കേടുപാടുകളെ പ്രതിരോധിച്ച നിര്‍ത്താനും ഏറെ നല്ലതാണ് റോസ് വാട്ടര്‍. അല്‍പം വെള്ളരിക്ക നീരില്‍ റോസ് വാട്ടറും ചേര്‍ത്ത് മുഖത്തിടുന്നത് മുഖത്തെ കറുത്ത പാട് മാറാന്‍ സഹായിക്കും.
Post Your Comments