COVID 19Latest NewsNewsIndia

പ്രധാൻ മന്ത്രി റോസ്ഗർ യോജന : കോവിഡ് പ്രതിസന്ധിയിൽ അകപെട്ടവർക്ക് ജോലി , വാർത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ

ന്യൂഡൽഹി : കൊറോണ കാലത്ത് നിരവധി ആളുകൾക്ക് ജോലി നഷ്‌ടപ്പെട്ടിട്ടുണ്ട്. നിരവധിപേരാണ് ജോലി തേടി അലയുന്നത്, ഈ സാഹചര്യത്തിൽ സാധാരണക്കാരെ ജോലിയുടെ പേരിൽ വഞ്ചിക്കുകയാണ് വ്യാജ തൊഴിൽ വാർത്തകൾ. പ്രധാൻ മന്ത്രി റോസ്ഗർ യോജന’യ്‌ക്ക് കീഴിൽ ജോലി നൽകുന്നു എന്ന വാർത്തയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.

Read Also : കോവിഡ് വാക്സിൻ വിതരണത്തിനിടെ ഡോക്ടറെ ക്രൂരമായി മർദിച്ച് സിപിഎം നേതാക്കൾ : സംഭവം കേരളത്തിൽ 

എന്നാൽ അത്തരമൊരു പ്രഖ്യാപനം കേന്ദ്രസർക്കാർ നടത്തിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ജോലിയുടെ പേരിൽ വഞ്ചനയ്‌ക്ക് ഇരയാകരുതെന്നും പിഐബി മുന്നറിയിപ്പു നൽകുന്നു. ജോലി അപേക്ഷയുടെ മറവിൽ അപേക്ഷകരുടെ കയ്യിൽ നിന്നും ചെറിയ തുക ഈടാക്കുകയും ചെയ്യുന്നുണ്ട്.

പ്രധാനമന്ത്രി തൊഴിൽ പദ്ധതിയുടെ വ്യാജ വെബ്‌സൈറ്റ് സൃഷ്ടിച്ചാണ് വ്യാജരേഖ ചമയ്‌ക്കുന്നത്. www.pmrojgaaryojna.in എന്ന വെബ്‌സൈറ്റ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നതായി പിഐബി ഫാക്റ്റ് ചെക്ക് ട്വിറ്ററിൽ വെളിപ്പെടുത്തി. അപേക്ഷകരിൽ നിന്ന് രജിസ്ട്രേഷൻ ഫീസായി 100 രൂപയും വെബ്‌സൈറ്റ് ഈടാക്കുന്നുണ്ട്. ജോലിക്ക് അപേക്ഷിക്കാനുള്ള നടപടിക്രമങ്ങളും , അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതിയും വെബ്സൈറ്റിൽ പരാമർശിച്ചിട്ടുണ്ട്. ഈ വെബ്സൈറ്റ് വ്യാജമാണെന്ന് സർക്കാർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button