KeralaLatest NewsNews

ടൂറിസം മേഖലയിലെ തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്താനാവശ്യമായ ഇടപ്പെടൽ നടത്തും: മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ടൂറിസം മേഖലയിലെ തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്താനാവശ്യമായ ഇടപ്പെടൽ നടത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ടൂറിസം രംഗത്തെ സമഗ്ര വികസനം സാധ്യമാവുക ഈ മേഖലയിലൂടെ ഉപജീവനം നടത്തുന്ന മുഴുവൻ ആളുകളുടെയും ക്ഷേമം ഉറപ്പുവരുത്തുന്നതിലൂടെയാണെന്ന് അദ്ദേഹം പറഞ്ഞു.

Read Also: രാജ് കുന്ദ്രയ്ക്ക് കുരുക്കായി കൂടുതൽ തെളിവുകൾ: ക്രിപ്‌റ്റോകറൻസി ഇടപാടുകളുടെ രേഖകൾ പിടിച്ചെടുത്തു

കേരളത്തിന്റെ ടൂറിസം മേഖലയുടെ പുരോഗതിയിൽ വലിയ പങ്ക് വഹിക്കുന്നവരാണ് ടൂറിസ്റ്റ് ടാക്‌സി തൊഴിലാളികൾ. ടൂറിസ്റ്റ് ടാക്‌സി ഡ്രൈവർമാർക്ക് റിസോർട്ടുകളിലും ഹോട്ടലുകളിലും ടൂറിസ്റ്റുകളെ എത്തിച്ചു കഴിഞ്ഞതിന് ശേഷം വിശ്രമിക്കുവാൻ വളരെ പരിമിതവും വൃത്തിഹീനവുമായ സൗകര്യങ്ങൾ മാത്രമേ ലഭിക്കുന്നുള്ളു എന്ന പരാതി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ആരോഗ്യകരമായ അന്തരീക്ഷത്തിൽ നല്ല വിശ്രമം ലഭിച്ചാൽ മാത്രമേ സുരക്ഷിതമായും നല്ല സന്തോഷകരമായ മാനസികാവസ്ഥയോടും ഡ്രൈവർമാർക്ക് ജോലി ചെയ്യാനാവുകയുള്ളു എന്ന ആവശ്യം തികച്ചും ന്യായമാണെന്നും അങ്ങനെ ചെയ്താൽ മാത്രമേ വരുന്ന ടൂറിസ്റ്റുകൾക്ക് സംതൃപ്തികരമായ സേവനം നൽകാനാവുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

വിഷയത്തിൽ ചർച്ച നടത്താൻ ടൂറിസം മേഖലയിലെ തൊഴിലാളി യൂണിയനുകളുടെ ഒരു യോഗം നാളെ തിരുവനന്തപുരത്ത് വിളിച്ച് ചേർത്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Read Also: മുഹമ്മദിന്റെ ചികിത്സയ്‌ക്ക് കിട്ടിയത് 46 കോടി രൂപ: ബാക്കി തുക എസ്എംഎ ബാധിച്ച മറ്റു കുട്ടികള്‍ക്ക് നൽകുമെന്ന് കുടുംബം

shortlink

Related Articles

Post Your Comments

Related Articles


Back to top button