കൊച്ചി : ഐഎന്‍എല്‍ യോഗത്തില്‍ നടന്ന സംഘർഷത്തിൽ പ്രതികരിച്ച് മുസ്ലീം ലീഗ്. തങ്ങള്‍ക്ക് പ്രത്യേകിച്ച് ഒന്നും പറയാനില്ല, എന്തെങ്കിലും പറഞ്ഞാല്‍ അത് ലീഗ് ഉണ്ടാക്കിയ പ്രശ്‌നമാണെന്ന് വഴിതിരിച്ചുവിടുമെന്ന് ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജിദ് പറഞ്ഞു.
‘ഐഎന്‍എല്‍ എന്ന് പറയുന്ന പാര്‍ട്ടിയുടെ ആഭ്യന്തര പ്രശ്‌നങ്ങളാണ് ഇവയൊക്കെ. അതില്‍ കയറി ഞങ്ങള്‍ക്കൊന്നും പറയാന്‍ കഴിയില്ല. വല്ലോം പറഞ്ഞ് കഴിഞ്ഞാല്‍ അത് ലീഗ് ഉണ്ടായിക്കിയിട്ടുള്ള പ്രശ്‌നമാണെന്ന് പറഞ്ഞ് വഴിതിരിച്ചു വിടാനും സാധ്യതയുണ്ട്. ഐഎല്‍എല്ലിന്‍ കുറച്ച് മാസങ്ങളായി പ്രശ്‌നങ്ങള്‍ നടക്കുകയാണ്. അതില്‍ സാമ്പത്തികവും അധികാര പ്രശ്നങ്ങളും ഉണ്ടാവും. അപവാദമായ രീതിയിലാണ് കാര്യങ്ങള്‍ നടക്കുന്നത്. അതെല്ലാം പാര്‍ട്ടിക്കകത്ത് തന്നെ തീര്‍ക്കേണ്ടതാണ്’- കെപിഎ മജീദ് പറഞ്ഞു.
Read Also : ആദിവാസികള്‍ക്കായി നടപ്പാക്കുന്ന ജനനി ജന്മരക്ഷാ പദ്ധതിക്കായി വകുപ്പ് പണമൊഴുക്കുന്നത് രേഖയില്ലാതെ
കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് കൊച്ചിയില്‍ നടന്ന ഐഎന്‍എല്‍ യോഗത്തിലാണ് നേതാക്കള്‍ തമ്മില്‍ ചേരിതിരിഞ്ഞ് തമ്മിലടിച്ചത്.മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ സാന്നിധ്യത്തിലാണ് പ്രവര്‍ത്തകരുടേയും നേതാക്കളുടേയും കൂട്ടത്തല്ല് നടന്നത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുകയായിരുന്നു.
Post Your Comments