തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ സിപിഎം പ്രതിരോധത്തില്‍. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഭരണ സമിതി അംഗങ്ങളില്‍ നിന്ന് ഇന്ന് മൊഴിയെടുക്കും. വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേരും.
സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്റെ സാന്നിധ്യത്തിലാണ് യോഗം ചേരുക. യോഗത്തില്‍ ആരോപണ വിധേയരായ പാര്‍ട്ടി അംഗങ്ങള്‍ക്കെതിരെ നടപടി എടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ചയായേക്കും. ലോക്കല്‍ കമ്മിറ്റി അംഗങ്ങളാണ് നിലവിലെ പ്രതികള്‍ എന്നിരിക്കെ ഇവരെ പാര്‍ട്ടിക്ക് പുറത്തുനിര്ത്താനാകും ആലോചന.
അതേസമയം, തൃശൂരിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ രാവിലെ നേരിട്ട് ഹാജരാകാനാണ് ഡയറക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ബാങ്ക് സെക്രട്ടറി ടി.ആര്.സുനില്‍ കുമാര്‍, ബാങ്ക് മാനേജര്‍ ബിജു കരീം എന്നിവര്‍ ഉള്‍പ്പെടെ ആറ് പേരാണ് കേസിലെ പ്രതികള്‍. ചീഫ് അക്കൗണ്ടന്റായ സി.കെ ജില്‍സും പാര്‍ട്ടി അംഗമാണ്. 300 കോടിയിലധികം രൂപയുടെ അഴിമതിയാണ് കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്നത്. എസ്.പി സുദര്‍ശന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Post Your Comments