Latest NewsNewsIndia

‘2024 ല്‍ അല്ല 2534 ആയാല്‍ പോലും ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമായി മാറില്ല: വെല്ലുവിളിച്ച് മണിശങ്കര്‍ അയ്യര്‍

കോണ്‍ഗ്രസിന്റെ ഇന്നത്തെ അവസ്ഥയില്‍ ദുഃഖമുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ചെന്നൈ: ഇന്ത്യ ഒരിക്കലും ഒരു ഹിന്ദു രാഷ്ട്രമായി മാറില്ലെന്ന വാദവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍. വൈവിധ്യം നിറഞ്ഞ ഈ നാടിനെ ഹിന്ദു രാഷ്ട്രം എന്ന് പറയുന്നതിനേക്കാള്‍ വലിയ ദേശ വിരുദ്ധതയില്ലെന്നും അദ്ദേഹം അദ്ദേഹം പറഞ്ഞു. 2024 ല്‍ ആര്‍എസും ബിജെപിയും ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കുമോയെന്ന ചോദ്യത്തിനായിരുന്നു മണി ശങ്കര്‍ അയ്യറുടെ പ്രതികരണം.

‘പ്രധാനമന്ത്രി പറയുന്നത് ഭാരത് മാതാ കി ജയ് എന്ന് വിളിക്കാത്തവര്‍ ദേശ വിരുദ്ധര്‍ ആണെന്നാണ് അങ്ങനെയെങ്കില്‍ സുഭാഷ് ചന്ദ്രബോസ് ദേശവിരുദ്ധന്‍ ആയിരുന്നോ? 2024 ല്‍ അല്ല 2534 ആയാല്‍ പോലും ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമായി മാറില്ല. വൈവിധ്യം നിറഞ്ഞ ഈ നാടിനെ ഹിന്ദു രാഷ്ട്രം എന്ന് പറയുന്നതിനേക്കാള്‍ വലിയ ദേശ വിരുദ്ധതയില്ല. അദ്ദേഹം ആസാദ് ഹിന്ദ് സിദ്ധാബാദ് എന്നാണല്ലോ പറഞ്ഞിരുന്നത്.’ – മണിശങ്കര്‍ അയ്യര്‍ മാധ്യമത്തോട് പറഞ്ഞു.

Read Also: ‘ഓരോ ഇന്ത്യക്കാർക്കും പ്രചോദനം’: ഇന്ത്യക്കായി ആദ്യ മെഡൽ നേടിയ മീരാഭായ് ചാനുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

‘ഹിന്ദുത്വ ആശയം വിഡി സവര്‍ക്കര്‍ വികസിപ്പിച്ചത് ഹിന്ദുഡം എന്ന പദത്തില്‍ നിന്നാണ്. ക്രിസണ്ഡം എന്ന റോമന്‍ പദത്തില്‍ നിന്നാണ് ഹിന്ദുഡം ഉത്ഭവിച്ചത്. ക്രിസ്ത്യന്‍ ഭരണം മറ്റുള്ളവരുമെ മേല്‍ സ്ഥാപിക്കുന്ന പ്രക്രിയയെ വിശേഷിപ്പിക്കാന്‍ ആണ് ആ പദം ഉപയോഗിച്ചത്’- മണിശങ്കര്‍ അയ്യര്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ ഇന്നത്തെ അവസ്ഥയില്‍ ദുഃഖമുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. എന്നാല്‍ ഇതിന്റെ ഉത്തരവാദിത്തം ഗാന്ധി കുടുംബത്തിന് മേല്‍ കെട്ടിവെക്കാന്‍ കഴിയില്ലെന്നും ഇന്ത്യയില്‍ ഗാന്ധി കുടുബത്തെ പോലെ ദേശിയ സ്വീകാര്യതയുള്ളത് ആര്‍ക്കാണെന്നും മണിശങ്കര്‍ അയ്യര്‍ ചോദിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 44 സീറ്റ് ലഭിച്ചത് ഗാന്ധി കുടുംബം ഉള്ളത് കൊണ്ടാണെന്നും ഇല്ലായിരുന്നെങ്കില്‍ സീറ്റ് നാലില്‍ ഒതുങ്ങുമായിരുന്നുവെന്നും മണിശങ്കര്‍ അയ്യര്‍ പറഞ്ഞു.

shortlink

Post Your Comments


Back to top button