പട്ന: 17കാരനെ കാമുകിയുടെ ബന്ധുക്കള്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തി ജനനേന്ദ്രിയം മുറിച്ചെടുത്തു. സംഭവം ബിഹാറിലെ മുസാഫര്‍പൂരില്‍. പെണ്‍കുട്ടിയുമായുള്ള പ്രണയബന്ധത്തിലെ എതിര്‍പ്പാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബന്ധുക്കള്‍ പ്രതിയുടെ വീടിന് മുമ്പില്‍ 17കാരന് അന്ത്യവിശ്രമം ഒരുക്കുകയും ചെയ്തു.
കാന്തി പൊലീസ് സ്റ്റേഷന് പരിധിയില്‍ രേപുര രാംപുര്‍ഷ ഗ്രാമത്തിലെ സൗരഭ് കുമാറാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച(ജൂലൈ-23) രാത്രി സൗരഭ് കുമാറിനെ തൊട്ടടുത്ത സോര്‍ബാര ഗ്രാമത്തിലെ പെണ്‍കുട്ടിയുടെ വീട്ടില്‍നിന്ന് പിടികൂടുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ സൗരഭിനെ ക്രൂരമായി മര്‍ദിച്ച ശേഷം ജനനേന്ദ്രിയം മുറിച്ചെടുക്കുകയുമായിരുന്നു. സംഭവം അറിഞ്ഞെത്തിയ സൗരഭ് കുമാറിന്റെ വീട്ടുകാര്‍ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
കൊലപാതകത്തെ തുടര്‍ന്ന് പ്രകോപിതരായ കൗമാരക്കാരന്റെ വീട്ടുകാര്‍ പ്രതിയായ പെണ്‍കുട്ടിയുടെ ബന്ധു സുശാന്ത് പാണ്ഡെയുടെ വീട് ആക്രമിച്ചു. കൗമാരക്കാരന്റെ അന്ത്യകര്‍മം പ്രതിയുടെ വീടിന് മുമ്പില്‍ നടത്തുകയും ചെയ്തു. സംഭവത്തെ തുടർന്ന് സുശാന്ത് പാണ്ഡെയെന്ന വിജയകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റു പ്രതികള്കകായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. വീട് ആക്രമിച്ച മൂന്നുപേര്‍ക്കെതിരെ കേസെടുത്തതായും പൊലീസ് പറഞ്ഞു.
‘പ്രണയബന്ധത്തെ ചൊല്ലിയാണ് കൗമാരക്കാരനെ കൊലപ്പെടുത്തിയത്. സൗരഭിനെ ക്രൂരമായി മര്‍ദിക്കുകയും ജനനേന്ദ്രിയം മുറിച്ചെടുക്കുകയും ചെയ്തിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ വിവരം ലഭ്യമാകൂ’ -മുസാഫര്‍പൂര്‍ പൊലീസ് സൂപ്രണ്ട് രാജേഷ് കുമാര്‍ പറഞ്ഞു.
Post Your Comments