KeralaLatest NewsIndiaNews

രാജ് കുന്ദ്രയ്ക്ക് കുരുക്കായി കൂടുതൽ തെളിവുകൾ: ക്രിപ്‌റ്റോകറൻസി ഇടപാടുകളുടെ രേഖകൾ പിടിച്ചെടുത്തു

ചുമരുകൾക്കുള്ളിലെ ഒളി ലോക്കറിലായിരുന്നു രേഖകൾ ഒളിപ്പിച്ചിരുന്നത്

മുംബൈ: അശ്ലീല സിനിമാ നിർമാണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്രയ്ക്കെതിരെ കൂടുതൽ തെളിവുകൾ. അന്ധേരിയിൽ രാജ് കുന്ദ്രയുടെ ഉടമസ്ഥതയിൽ ഉള്ള വിയാൻ ഇൻഡസ്ട്രീസ് ഓഫീസിൽ നടത്തിയ റെയ്ഡിൽ ക്രിപ്‌റ്റോകറൻസി ഇടപാടുകളുടെ രേഖകൾ ക്രൈംബ്രാഞ്ച് കണ്ടെത്തി. ചുമരുകൾക്കുള്ളിലെ ഒളി ലോക്കറിലായിരുന്നു രേഖകൾ ഒളിപ്പിച്ചിരുന്നത്. കുന്ദ്രയുമായി ബന്ധപ്പെട്ട മറ്റ് സ്ഥാപനങ്ങളിലെ സാമ്പത്തിക ഇടപാട് രേഖകളും പോലീസിന്റെ അന്വേഷണ പരിധിയിലാണ്.

‘കുന്ദ്രയുടെ ഓഫീസിൽ നിന്ന് പിടിച്ചെടുത്ത എട്ട് സർവറുകൾ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടെന്നും ഇതിൽ അശ്ലീല ദൃശ്യങ്ങൾ കണ്ടെത്തിയിട്ടുള്ളതായും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഫയലുകൾ ഫോറൻസിക് ഓഡിറ്റിങ് സംഘം പരിശോധിച്ച്‌ വരികയാണെന്നും പോലീസ് പറഞ്ഞു.

പരിശോധനയിൽ ക്രിപ്‌റ്റോകറൻസി രേഖകൾ കണ്ടെത്തിയ സാഹചര്യത്തിൽ അശ്ലീല ദൃശ്യങ്ങൾ ഡാർക് വെബ് വഴി കൈമാറിയോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. ജൂലൈ 23നാണ് മുംബൈ ക്രൈംബ്രാഞ്ച് രാജ് കുന്ദ്രയുടെയും ഭാര്യയും ബോളിവുഡ് നടിയുമായ ശിൽപ്പ ഷെട്ടിയുടെയും ജൂഹുവിലെ ബംഗ്ലാവിൽ റെയ്ഡ് നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button