Latest NewsNewsIndia

വിദ്യാഭ്യാസ സ്ഥാപനം നിൽക്കുന്ന സ്ഥലത്ത് പള്ളി നിർമ്മിക്കാൻ ശ്രമം: നടപടി സ്വീകരിച്ച് യോഗി സർക്കാർ

കഴിഞ്ഞ ദിവസം ഇവർ വിദ്യാഭ്യാസ സ്ഥാപനത്തിനുള്ളിൽ മൈക്കും സ്പീക്കറും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ സജ്ജമാക്കി സ്ഥാപനത്തെ മുസ്ലീം പള്ളിയാക്കി മാറ്റാനും ശ്രമം നടത്തി

ലക്‌നൗ : ഉത്തർപ്രദേശിൽ വിദ്യാഭ്യാസ സ്ഥാപനം നിൽക്കുന്ന സ്ഥലത്ത് മുസ്ലീം പള്ളി നിർമ്മിക്കാനുള്ള ശ്രമം തടഞ്ഞ് യോഗി സർക്കാർ. ഉന്നാവോ ജില്ലയിലെ സിക്കൻന്ദർപുരയിലുള്ള മുത്തുക്കേഡ ഗ്രാമത്തിലാണ് സംഭവം നടന്നത്. ഗ്രാമവാസികൾ മുഖ്യമന്ത്രിയ്‌ക്ക് പരാതി നൽകിയതോടെ പോലീസ് നടപടി സ്വീകരിച്ചു.

ഏറെ നാളായി മുസ്ലീം സമുദായക്കാർ വിദ്യാഭ്യാസ സ്ഥാപനം നിൽക്കുന്ന സ്ഥലത്ത് മുസ്ലീം പള്ളി നിർമ്മിക്കാൻ ശ്രമിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഇവർ വിദ്യാഭ്യാസ സ്ഥാപനത്തിനുള്ളിൽ മൈക്കും സ്പീക്കറും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ സജ്ജമാക്കി സ്ഥാപനത്തെ മുസ്ലീം പള്ളിയാക്കി മാറ്റാനും ശ്രമം നടത്തി. ഇതിനെതിരെ ഗ്രാമവാസികൾ പ്രതിഷേധം അറിയിച്ചതോടെ സംഘം പിൻമാറുകയായിരുന്നു. തുടർന്നാണ് ഗ്രാമവാസികൾ മുഖ്യമന്ത്രിയ്‌ക്ക് പരാതി നൽകിയത്.

Read Also  :  ചാലിയാർ പുഴയ്ക്ക് സമീപം മനുഷ്യന്റെ തലയോട്ടി കണ്ടെത്തി: പോലീസ് അന്വേഷണം ആരംഭിച്ചു

തുടർന്ന് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. പ്രദേശത്ത് ഒരു തരത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങളും നടത്തരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംഭവത്തിൽ 17 പേർക്കെതിരെ നടപടി സ്വീകരിച്ചതായും പൊലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button