COVID 19Latest NewsNewsInternational

കോവിഡിന് പിന്നാലെ എപ്‌സ്റ്റൈൻബാർ വൈറസ് : രോഗം കണ്ടെത്തിയത് പന്ത്രണ്ടുകാരനിൽ , രോഗലക്ഷണങ്ങൾ ഇങ്ങനെ

ഒട്ടാവ: കാനഡയിൽ പന്ത്രണ്ട് വയസുകാരന് എപ്‌സ്റ്റൈൻബാർ വൈറസ് എന്ന അപൂർവ്വ രോഗം കണ്ടെത്തി. രോഗപ്രതിരോധ ശേഷി പൂർണമായും നഷ്ടമാവുന്ന ഗുരുതര രോഗമാണ് കുട്ടിയിൽ കണ്ടെത്തിയിരിക്കുന്നത്. അഗ്ലുട്ടിനിൻ എന്നാണ് ഈ രോഗാവസ്ഥയെ അറിയപ്പെടുന്നത്.

Read Also : ഹോക്കി മത്സരത്തിനിടെ നാടകീയ രംഗങ്ങൾ ‍: അര്‍ജന്‍റീന താരം എതിരാളിയെ ഹോക്കി സ്റ്റിക്ക്​ കൊണ്ട്​ അടിച്ച് വീഴ്ത്തി, വീഡിയോ 

കുട്ടിയുടെ സാംപിളുകൾ വിദഗ്ധ പരിശോധനയ്‌ക്ക് അയച്ച ശേഷമാണ് എപ്‌സ്റ്റൈൻബാർ വൈറസ് ബാധയാണിതെന്ന് കണ്ടെത്തിയത്. എപ്‌സ്റ്റൈൻ ബാർ വൈറസ് രോഗപ്രതിരോധ ശേഷിയെയാണ് പ്രധാനമായും ബാധിക്കുന്നത്. രോഗം ബാധിച്ചവരൽ ചുവന്ന രക്താണുക്കളെയാണ് രോഗപ്രതിരോധ സംവിധാനം ആക്രമിക്കുന്നത്.

ആദ്യം കുട്ടിയ്‌ക്ക് മഞ്ഞപ്പിത്തമാണെന്നാണ് കരുതിയത്. എന്നാൽ കുട്ടിയുടെ നാവിലെ മഞ്ഞ നിറം ഡോക്ടർമാരെ പ്രതിസന്ധിയിലാക്കി. കടുത്ത തൊണ്ട വേദന, ചുമ, വയറുവേദന, കടുത്ത ചുവന്നനിറത്തിലെ മൂത്രം, ത്വക്കിന് നിറ വ്യത്യാസം എന്നിവയായിരുന്നു രോഗലക്ഷണങ്ങൾ. രക്തം മാറ്റിവെയ്‌ക്കലാണ് ഒരു ചികിത്സാ രീതി. കുട്ടിയ്‌ക്ക് സ്റ്റിറോയിഡ് നൽകിയതോടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്നാണ് ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button