Latest NewsNewsFashionLife StyleHealth & Fitness

വായ്‌നാറ്റം അകറ്റാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പല്ല് തേയ്ക്കുന്ന സമയത്ത് തന്നെ നാവ് കൂടി വൃത്തിയാക്കാനും ശ്രദ്ധിക്കുക

പലരും അനുഭവിക്കുന്ന പ്രശ്നങ്ങളിലൊന്നാണ് വായ്‌നാറ്റം. രാവിലെ ബ്രഷ് ചെയ്തിട്ടും മൗത്ത് വാഷ് ഉപയോഗിച്ചിട്ടും വായ്‌നാറ്റം മാറുന്നില്ല എന്ന പരാതിയാണ് പലർക്കും. ആത്മവിശ്വാസത്തോടെ പൊതുവിടങ്ങളില്‍ പോകുന്നതില്‍ നിന്ന് വരെ വായ്നാറ്റം പലരെയും പിന്തിരിപ്പിക്കാം. ഭക്ഷണത്തിനു ശേഷം ശരിയായ സമയത്ത് വായ വൃത്തിയാക്കിയില്ലെങ്കില്‍ വായ്നാറ്റം ഉണ്ടാകാം. അതുപോലെ വായിലോ മറ്റേതെങ്കിലും ശരീരഭാഗത്തോ ബാധിക്കുന്ന വിവിധ രോഗങ്ങൾ കൊണ്ടും വായ്‌നാറ്റം ഉണ്ടാകും. വായ്‌നാറ്റം അകറ്റാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ദന്തശുചിത്വം ഉറപ്പുവരുത്തുക എന്നതാണ് വായ്‌നാറ്റം ഉള്ളവർ ആദ്യം ചെയ്യേണ്ടത്. ദിവസവും രണ്ടു നേരവും നന്നായി ബ്രഷ് ചെയ്യുക. പലർക്കും രാത്രി പല്ല് തേയ്ക്കാൻ മടിയാണ്. രാത്രി കഴിക്കുന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാതെ വരികയും അവ പല്ലുകൾക്കിടയിൽ പറ്റിപ്പിടിച്ചിരിക്കുന്നതോടെ രൂക്ഷമായ ദുർഗന്ധം വായിൽ നിന്നും ഉണ്ടാകും. അതിനാല്‍ രണ്ടുനേരം പല്ല് തേയ്ക്കാന്‍ ശ്രമിക്കുക.

പല്ല് തേയ്ക്കുന്ന സമയത്ത് തന്നെ നാവ് കൂടി വൃത്തിയാക്കാനും ശ്രദ്ധിക്കുക.

മോണരോഗമോ മോണവീക്കമോ പൂപ്പലോ മറ്റ് ദന്ത രോഗങ്ങളോ ഉണ്ടെങ്കിൽ ഉടൻ തന്നെ ഒരു ദന്ത രോഗ വിദഗ്ധനെ കാണുക.

Read Also  :  നീലച്ചിത്ര നിർമ്മാണത്തിൽ പങ്കില്ലെന്ന് ശിൽപാ ഷെട്ടി: താരത്തിന്റെ വെളിപ്പെടുത്തലുകൾ ഇങ്ങനെ

മദ്യപാനം, പുകവലി എന്നീ ശീലങ്ങള്‍ ഒഴിവാക്കുക. ഇവ വായ്‌നാറ്റം ഉണ്ടാക്കാം.

ആരോഗ്യപരമായ ഭക്ഷണശീലം വളര്‍ത്തിയെടുക്കുക. പഴവർഗ്ഗങ്ങൾ ഏതെങ്കിലും ഭക്ഷണത്തിനോടൊപ്പം കഴിക്കുന്നത് വായ്നാറ്റം അകറ്റാൻ സഹായിക്കും.

ഇടയ്ക്കിടെ ധാരാളം വെള്ളം കുടിക്കുക. വായ ഉണങ്ങിയിരിക്കുന്നത് വായ്‌നാറ്റം രൂക്ഷമാകാൻ കാരണമാകും.

Read Also  :  ഹാരി കെയ്നിനെ റാഞ്ചാൻ സിറ്റി: ഇത്തിഹാദിൽ എത്തുന്നത് റെക്കോർഡ് തുകയ്ക്ക്

ആഹാരത്തിനു ശേഷം കുറച്ച് പെരുംജീരകം എടുത്ത് വെറുതെ ചവയ്‌ക്കാം. പെരുംജീരകത്തിന് വായ്നാറ്റത്തിന് കാരണമാകുന്ന കീടാണുക്കളെ നശിപ്പിക്കാനുള്ള കഴിവുണ്ട്.

ഭക്ഷണ ശേഷം ഒന്നോ രണ്ടോ ഏലക്ക വായിലിട്ട് ചവയ്ക്കുന്നതും വായ്‌നാറ്റം അകറ്റാന്‍ സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button