കോഴിക്കോട്: രോഗവ്യാപനം തടയാന്‍ കോവിഡ് പോസിറ്റീവായ വ്യക്തികളില്‍ വീടുകളില്‍ ക്വാറന്റൈന്‍ സൗകര്യമില്ലാത്ത എല്ലാവരെയും ഡൊമിസിലിയറി കെയര്‍ സെന്ററിലേക്ക് മാറ്റണമെന്ന് ജില്ലാ കളക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി. ഡൊമിസിലിയറി കെയര്‍ സെന്റര്‍ സൗകര്യമില്ലാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എത്രയും പെട്ടെന്ന് ആരംഭിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. ജില്ലയിലെ മെഡിക്കല്‍ ഓഫീസര്‍മാരുടെ കോവിഡ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.
‘ആശാ വര്‍ക്കര്‍മാരെ കൂടി ഉള്‍പ്പെടുത്തി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കോണ്‍ട്രാക്ട് ട്രെയ്‌സിംഗ് വര്‍ധിപ്പിക്കണം. സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്തി ക്വാറന്റൈന്‍ ചെയ്യണം. ഒ.പികളില്‍ പരിശോധനയ്ക്ക് എത്തുന്നവരെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കണം. ടെസ്റ്റ് ചെയ്യാന്‍ വിമുഖത കാണിച്ചാല്‍ അവരെ ക്വാറന്റൈന്‍ ചെയ്യണം. കോവിഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൃത്യമായും സമയബന്ധിതമായും ജാഗ്രത പോര്‍ട്ടലില്‍ അപ്‌ഡേറ്റ് ചെയ്യണം’ – കളക്ടര്‍ പറഞ്ഞു.
ജില്ലയിലെ സ്വകാര്യ ക്ലിനിക്കുകളില്‍ ചികിത്സക്കെത്തുന്നവരെ കോവിഡ് പരിശോധനയ്ക്ക് നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കില്‍ അവരുടെ വിവരങ്ങള്‍ പഞ്ചായത്ത് തലത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറണമെന്ന് കളക്ടര്‍ അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കോവിഡ് കണ്‍ട്രോള്‍ റൂം ശക്തിപ്പെടുത്തണം, ഏതെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ പുന:രാരംഭിക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളും അദ്ദേഹം മുന്നോട്ടുവെച്ചു.
Post Your Comments