ബാമിയൻ: അഫ്ഗാനിസ്ഥാനിൽ വേരുറപ്പിക്കുകയാണ് താലിബാൻ. താലിബാന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ സ്ത്രീകൾക്ക് അനുഭവിക്കേണ്ടി വരുന്നത് നരകയാതയാണെന്ന് റിപ്പോർട്ടുകൾ. ചില അഫ്ഗാൻ പട്ടണങ്ങൾ കലാപകാരികൾ ഏറ്റെടുക്കുമെന്ന് ഉറപ്പായതോടെ ഇവിടങ്ങളിൽ നിന്നും നിരവധി സ്ത്രീകൾ മറ്റ് സ്ഥലങ്ങളിലേക്ക് പലായനം ചെയ്തു.
അഫ്ഗാനിലെ ചില പ്രദേശങ്ങൾ കീഴടക്കിയ താലിബാൻ അവിടുത്തെ താമസക്കാരെ ഭയപ്പെടുത്തുകയും അവരുടെ പ്രാദേശിക ബിസിനസുകൾ കൊള്ളയടിക്കുകയും ചെയ്തു. താലിബാന്റെ യുവപോരാളികളെ വിവാഹം കഴിക്കുന്നതിനായി ഇവിടെയുള്ള യുവതികളോട് ആവശ്യപ്പെട്ടു. ഇതിനായി ഇവരുടെ പ്രായം തിരിച്ചുള്ള പട്ടിക സമർപ്പിക്കണമെന്ന് ഗ്രാമത്തലവനോട് തീവ്രവാദികൾ ആവശ്യപ്പെട്ടിരുന്നു.
സൈമൺ ജില്ലയിലെ ആളുകൾ പറയുന്നതനുസരിച്ച്, ബാമിയൻ പ്രവിശ്യയിലെ ഉയർന്ന പ്രദേശങ്ങളിൽ എത്തിയ കലാപകാരികളെ ചെറുക്കാൻ ശ്രമിച്ച ചില പുരുഷന്മാരെ ഇവർ മർദ്ദിച്ച് അവിടെ താമസിച്ചിരുന്ന പെൺകുട്ടികളുടെയും സ്ത്രീകളുടെയും ലിസ്റ്റ് തയ്യാറാക്കി. അഫ്ഗാൻ സൈന്യവുമായി ചേർന്ന് താലിബാനെതിരെ യുദ്ധം ചെയ്ത് യുദ്ധത്തിൽ കൊല്ലപ്പെട്ട പുരുഷന്മാരുടെ വിധവകളെയും കലാപകാരികൾ തിരഞ്ഞെടുത്തു. ഇവരോടും താലിബാൻ പോരാളികളെ വിവാഹം കഴിക്കാനാണ് ഇവർ ആവശ്യപ്പെടുന്നത്.
താലിബാന്റെ മുന്നറിയിപ്പ് വന്നതോടെ പാരിഭ്രാന്തരായ സ്ത്രീകൾ തങ്ങളാലാവുന്നതെല്ലാം പായ്ക്ക് ചെയ്തു സ്ഥലങ്ങളിൽ നിന്നും പാലായനം ചെയ്തു. കാറുകളും ചരക്ക് വണ്ടികളും വാടകയ്ക്കെടുത്താണ് സ്ത്രീകൾ അടക്കമുള്ളവർ രക്ഷപെട്ടത്. താലിബാൻ തട്ടിക്കൊണ്ടുപോയി ലൈംഗിക അടിമത്തത്തിലേക്ക് നിർബന്ധിക്കുക എന്നത് ഇവിടങ്ങളിലെ സ്ത്രീകളുടെ ഏറ്റവും മോശമായ പേടിസ്വപ്നമാണ്. ഇതിൽ നിന്നും രക്ഷപെടാൻ പാലായനം ചെയ്യുക എന്നതല്ലാതെ സ്ത്രീകൾക്ക് മറ്റൊരു വഴിയുണ്ടായിരുന്നില്ലെന്ന് സൈമൺ ജില്ലയിലെ ആളുകൾ വിശദീകരിക്കുന്നു.
Also Read:ഭാരത മാതാവിനെ അപമാനിച്ച് വിദ്വേഷ പ്രസംഗം; പുരോഹിതന് അറസ്റ്റില്
‘താലിബാന്റെ അറിയിപ്പ് ഉണ്ടായപ്പോൾ തന്നെ സ്ത്രീകളെ മാറ്റി. പ്രത്യേകിച്ച് ചെറുപ്പക്കാരായ പെൺകുട്ടികളെയാണ് ആദ്യം സിരക്ഷിത സ്ഥലത്തേക്ക് മാറ്റിയത്’, 28 കാരനായ കണക്ക് അധ്യാപകൻ ബെയ്സ് സഖിസാദ പറഞ്ഞു. ചില സ്ത്രീകൾ മറ്റ് പ്രവിശ്യകളിലേക്ക് രക്ഷപ്പെട്ടു, മറ്റുള്ളവർ അടുത്തുള്ള ഗ്രാമങ്ങളിലേക്ക് പോയി. കാബൂളിലേക്ക് പാലായനം ചെയ്തവരിൽ സഖിസാദയുടെ ഭാര്യ ബെയ്സ് സഖിസാദയും 24 കാരിയായ നഫീസ സഖിസാദയും സഹോദരി ബസിറയുമുണ്ട്.
രാജ്യത്തുടനീളം ആക്രമണാത്മക മുന്നേറ്റത്തിനിടെ താലിബാൻ നടത്തിയ അതിക്രമങ്ങളെ കുറിച്ച് നിരവധി വാർത്തകൾ പ്രചരിച്ചിരുന്നു. അതിലൊന്നായിരുന്നു അഫ്ഗാനിസ്ഥാനിലെ മൂന്നിലൊന്ന് ജില്ലകളിൽ കലാപകാരികൾ തങ്ങളുടെ പതാക ഉയർത്തിയെന്നത്. രാജ്യത്തെ സുരക്ഷാ സേനയുടെ മോശം നേതൃത്വത്തിന്റെ ഫലമാണിതെന്നായിരുന്നു താലിബാൻ പറഞ്ഞത്. അഫ്ഗാൻ സൈന്യത്തിന്റെ സാന്നിധ്യമില്ലാത്ത ബാമിയൻ പ്രവിശ്യയിൽ, സൈനികവൽക്കരിക്കപ്പെട്ട പോലീസ് പൗരന്മാർ എന്ന് വിളിക്കപ്പെടുന്ന സൈനികരുമായി ചേർന്ന് പ്രദേശവാസികൾ താലിബാനെ പരാജയപ്പെടുത്താൻ പ്രക്ഷോഭം ആരംഭിച്ചു.
Post Your Comments